Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായ് സെന്റ് തോമസ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 -ന് : ലോഗോ പ്രകാശനം ചെയ്തു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 -ന് : ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 9 -ന് ദേവാലയ അങ്കണത്തിൽ നടക്കും.ലോഗോ പ്രകാശനം വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം നിർവ്വഹിച്ചു. സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജനറൽ കൺവീനർ ജീൻ ജോഷ്വ എന്നിവർ സംബന്ധിച്ചു.

ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളാണ്.പിന്നണി ഗായകർ നജീം അർഷാദ്, പ്രീതി വാര്യർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, ഉല്ലാസ് പന്തളം നയിക്കുന്ന ചിരിയരങ്ങു, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും.

കൊയ്ത്തുത്സവത്തിന്റെ വിജയത്തിനായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം , സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജൂബിലി കൺവീനർമാരായ പി.കെ.ചാക്കോ, ജോസ് ജോൺ, കൊയ്ത്തുത്സവം ജനറൽ കൺവീനർ ജീൻ ജോഷ്വ , ജോയിന്റ് ജനറൽ കൺവീനർ ബിജു ജോർജ്, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക് 04-337 11 22.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP