Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റാസ് അൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് തീർത്ഥാടന കേന്ദ്രത്തിന്റെ കൊയ്ത്തുത്സവം നവംബർ 9ന്

റാസ് അൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് തീർത്ഥാടന കേന്ദ്രത്തിന്റെ കൊയ്ത്തുത്സവം നവംബർ 9ന്

റാസ് അൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് തീർത്ഥാടന കേന്ദ്രത്തിന്റെ കൊയ്ത്തുത്സവം നവംബർ 9ന് വൈകിട്ട് നാല് മണി മുതൽ ജസീറ ദേവാലയ അങ്കണത്തിൽ വച്ച നടത്തുന്നു. അനുബന്ധമായി പാചകരാജ, പാചക റാണി മത്സരം, നാടൻ തട്ടുകടകൾ, വിദേശ സ്വദേശ ഭക്ഷണ സ്റ്റാളുകൾ, വിവിധതരം കലാപരിപാടികൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം, വിനോദ മേളകൾ, ചെണ്ടമേളമുൾപ്പെടെയുള്ള കലാമേളകളും, ഗാനമേള, മിമിക്‌സ്, പൊതുസമ്മേളനം, തുടങ്ങിയ പരിപാടികളോട് കൂടെ നടത്തുന്നു.

കലാസാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കപ്പെടുന്ന ആദ്യ ഫല പെരുന്നാളിന്റെ നടത്തിപ്പിന് വേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇടവക വികാരി ഐപ്പ് പി അലക്‌സ് അച്ഛൻ, ട്രസ്റ്റി ഡെജി പൗലൗസ്, സെക്രട്ടറി ഗീവർഗീസ് റ്റി സാം, ജനറൽ കൺവീനർ രാജേഷ് ഫിലിപ്പ് തോമസ്, ഇടവക മാനേജിറ്റ് കമ്മിറ്റി അംഗങ്ങൾ ജോയിന്റ് കൺവീനർ ബിനു വർഗീസ്, കൺവീനർമാരായ അലക്‌സ് തരകൻ, ജോസഫ് പി ചാക്കോ, സാം കെ മാത്യു, ആൻസൺ ജോസഫ്, മനോജ് എബ്രഹാം, മത്തായി കുര്യാക്കോസ്, സോണു ഉണ്ണുണ്ണി, മേഴ്‌സി ബേബി തങ്കച്ചൻ, കുഞ്ഞുമോൾ രാജു എന്നിവരുടെ നേത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP