Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഫ് ലേ മദീന നബിദിന സംഗമം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു

അഫ് ലേ മദീന നബിദിന സംഗമം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു

ദുബായ്: ഇസ്‌ളാമികമായി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്ന പല പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിന്ന് മുമ്പ ആധികാരികത ഉറപ്പ് വരുത്തണമെന്നു പ്രമുഖ പണ്ഡിതനും ദുബായ് സുന്നി സെന്റർ വെസ് പ്രസിഡന്റും അൗകോഫ് സത് വ മസ്ജിദ് ഇമാമുമായ അബ്ദുസ്സലാം ബാഖവി പറഞ്ഞു.

ബദിയടുക്ക് കണ്ണിയത് ഉസ്താദ് ഇസ്‌ളാമിക് അക്കാദമി ദുബായ് ചാപ്റ്റർ ദേര റാഫി ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ''അഫ് ലേ മദീന''നബിദിന സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംമുസ്‌ളിം സമുദായം ഖുറാനിനെ പുണ്യപ്രവാചകനിലൂടെ മനസ്സിലാക്കത്തതാണ് ലോകത്ത് തീവ്രവാദികളും ഭീകരവാദികളും സൃഷ്ടിക്കപ്പെട്ടതെന്നും പ്രവാചക പ്രേമത്തിലൂടെ മാത്രമേ സമാധാനം സാത്വികമാവുവെന്നു മൗലൂദ് സദസ്സുകളും പ്രവാചക കീർത്തനങ്ങളും വഴി ഇസ്‌ളാമിക സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാപ്റ്റർ പ്രസിഡന്റ് അബ്ദുറസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു.സയ്യിദ് ഹഖീം അൽ ബുഖാരി തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് റഹീസ് തങ്ങൾ കുംബോൽ,സയ്യിദ് ഷമീം തങ്ങൾ മൗലൂദ് സദസ്സിന് നേതൃത്വം നൽകി കണ്ണിയത് ഉസ്താദ് ഇസ്‌ളാമിക് അക്കാദമി യെ കുറിച്ച് അബൽഖാദർ അസ്സദി പരിചയപ്പടുത്തി. ചാപ്റ്റർ ജനഃസെക്രട്ടറി മുനീഫ് ബദിയടുക്ക ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി.

കെ എംസി സി സംസ്ഥാന െവെസ് പ്രസിഡന്റുമാരായ ഹെസെനാർ ഹാജി തോട്ടും ഭാഗം, സെക്രട്ടറി ഹനീഫ കൽമട്ട, ജില്ലാജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി,ട്രഷറർ മുനീർ ചെർക്കള, ,എസ് കെ എസ് എസ് എഫ് ജില്ല ജനഃസെക്രട്ടറി എംബി എ ഖാദർ എംഐസി ജനഃസെക്രട്ടറി റഷീദ് ഹാജി, ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി സെക്രട്ടറി ,ഗഫൂർ എരിയാൽ യുവ എഴുത്തുകാരൻ കയ്യും കെ എംസി സി യുടേയും എം ഐ സി യുടേയും ഇമാം ശാഫി അക്കാദമി യുടേയും നേതാക്കളായ എം എസ മൊയ്തു ഗോളിയട്ക ,അയ്യൂബ് ഉറുമി, െഫെസൽ പട്ടേൽ ഡോക്ടർ ഇസ്മായിൽ,മുനീര് ടി കെ! ബന്താട്, സത്താർ അലംബാടി ഇല്യാസ് കട്ടക്കാൽ,അജ്മാൻ കെ എംസി സി ജില്ലാ പ്രസിഡന്റ് ഷെരീഫ് ഹാജി ,ട്രഷറർ അഷറഫ് നീർച്ചാൽ,യൂസുഫ് ഉളുവാർ,ആസിഫ് അലി പാടലട്ക ഹനീഫ് കുമ്പടാജെ ജി എസ് ഇബ്രാഹിം,ത്വാഹിർ മുഗു ആശംസകൾ നേർന്നു.

ശംഷുദ്ദീൻ പടലടുക്ക ഖിറാഅത്ത് നടത്തി ഭാരവാഹികളായ ഷെരീഫ്,ഐപിഎം,അസീസ് കമാലിയ,അബ്ദുൽ കാദർ ബെലിഞ്ഞ സത്താർ നാരംപാടി, അബ്ദുറസാഖ് ഉക്കിനടുക്ക, അബ്ദുറസാഖ് ബദിയടുക്ക സംഘാടകരയി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.ചാപ്റ്റർ ട്രഷറർ സലാം കന്യാപാടി സ്വഗതവും സെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് നന്ദിയും പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP