Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലീഗ് ജീവകാരുണ്യം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല: എ.അബ്ദുറഹ്മാൻ

ലീഗ് ജീവകാരുണ്യം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല: എ.അബ്ദുറഹ്മാൻ

ദുബായ്: ലോകത്തിന്റെ വിവിധ കോണുകളിലുള്ള കെ എം സി സി കമ്മിറ്റികൾ മുഖേനയും അല്ലാതെയും  കേരളത്തിലും പുറത്തും മുസ്ലിം ലീഗ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ടീയ നേട്ടങ്ങൾക്കു വേണ്ടിയല്ല ഉപയോഗിക്കുന്നത് . എന്നും വർഷങ്ങൾക്ക് മുമ്പേ മുസ്‌ലിം ലീഗ് അജണ്ടയായി കൈകാര്യം ചെയ്യുകയും ദീർഘകാല പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്ത വിഷയങ്ങളാണ് ഇന്ന് മറ്റ് പാർട്ടികൾ ഏറ്റെടുക്കുന്നതും  ജീവകാരുണ്യ  പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ മുസ്‌ലിം ലീഗിനെ എല്ലാവരും ഒരേ മനസ്സോടെ അംഗീകരിക്കുന്ന കാലഘട്ടമാണ് ഇതെന്നും പൊതുപ്രവർത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗെന്നും എസ് ടി  യു  സംസ്ഥാന വൈസ് പ്രസിഡന്റും കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ  എ.അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയ ലോകത്ത കീഴടക്കി മുന്നേറുമ്പോൾ അനാവശ്യ ഇടപെടലുകളിൽ നിന്ന് വിട്ട് നിന്ന് നന്മയെരുന്ന പ്രവർത്തനം കാഴ്ച വെക്കാനും യുവ സമൂഹത്തിന് സാധിക്കണമെന്നും  അദ്ദേഹം കൂടിചെർത്തു..ദുബൈ കാറഡുക്ക പഞ്ചായത്ത് ദുബൈ കെ എം സി സി  റിഗ്ഗ  സ്ട്രീറ്റ് പാരമന്റ് റസ്‌റ്റോറന്റിൽ  വച്ച് നടന്ന  റമദാൻ സംഗമം അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യർക്ക് സന്മാർഗമായും സത്യാസത്യ വിവേചകമായും വിശുദ്ധ ഖുർആൻ അല്ലാഹു സമ്മാനിച്ച മാസമാണ് റമദാൻ എന്നും സ്വഭാവ സംസ്‌കരണം റമദാനിൽ നമ്മുടെ ഉന്നമാകണമെന്നും   പ്രാസംഗികനും  വാഗ്മിയുമായ സുബൈർ ദാരിമി പൈക്ക   അഭിപ്രായപെട്ടു
ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നടത്തുന്ന 'ഹദിയ' പദ്ധതിയിലേക്കുള്ള  ദുബൈ കെ എം സി സി കാറഡുക്ക പഞ്ചായത്ത് വിഹിതം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ അബ്ദു റഹ്മാനെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി  സി.എ നഗർ ഏൽപ്പിച്ചു.
ഇഫ്താർ സംഗമം മൊയ്തീൻ കുഞ്ഞി സി.എ.നഗറിന്റെ അധ്യക്ഷതയിൽ ദുബൈ കെ എം സി സി മുൻ  സെക്രട്ടറി ഹനീഫ് ചെർക്കള ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി മുൻ ഉപാധ്യക്ഷൻ ഏറിയാൽ മൊഹമ്മദ് കുഞ്ഞി, കെ എം സി സി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, സെക്രട്ടറി  ഷരീഫ് പൈക  മണ്ഡലം പ്രസിടന്റ്‌റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി  നൂറുദ്ദീൻ ആറാട്ടുകടവ്, ട്രഷറർ ഫൈസൽ പട്ടേൽ, ഷംസീർ അടൂർ ലത്തീഫ് ആദൂർ, അൻവർ അനു, സലാം ആദൂർ, ശംസുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമർ നടുക്കുന്ന് സ്വാഗതവും ട്രഷറർ ഇബ്രാഹിം കൊടിവളപ്പ് നന്ദിയും പറഞ്ഞു .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP