സീറോ മലബാർ സഭയുടെ വലിയ പിതാവിന്റെ കോലം തെരുവിൽ കത്തിച്ച സംഭവം; അബുദബി ചാപ്റ്റർ പ്രതിഷേധിച്ചു
June 09, 2018 | 02:56 PM IST | Permalink
സ്വന്തം ലേഖകൻ
സീറോ മലബാർ സഭയുടെ വലിയ പിതാവിന്റെ കോലം തെരുവിൽ പരസ്യമായി കത്തിച്ച സഭാവിരുദ്ധമായ നടപടിയെ SMYM അബുദാബി ചാപ്റ്റർ ശക്തമായി അപലപിച്ചു . പരസ്യമായി അച്ചടക്കം നിരന്തരമായി ലംഘിക്കുന്ന സഭാവിരുദ്ധരെ ഒറ്റപെടുത്തുവാനോ അവർക്കെതിരെ കർശനമായ നടപടികൾ കൈകൊള്ളുവാനോ സഭാ നേതൃത്വമോ സിനഡോ തയ്യാറാകാത്ത പക്ഷം ആ ചുമതല വിശ്വാസ സമൂഹം ഏറ്റെടുക്കണം എന്ന് അടിയന്തിരമായ വിളിച്ചു കൂടിയ എക്‌സിക്യട്ടീവ് കൗൺസിൽ യോഗത്തിൽ ബിജു ഡൊമിനിക് ആവശ്യപ്പെട്ടു .
സഭാവിരുദ്ധരെ മാനസികമായും സാമ്പത്തികമായും സഹായിക്കുന്ന ശക്തികൾ സഭയിലെ എത്ര ഉന്നതമാർ ആണെങ്കിലും അവർക്കെതിരെ അച്ചടക്ക നടപടികൾ കൈക്കൊള്ളണമെന്ന് ടോം ജോസ് അഭിപ്രായപ്പെട്ടു . സഭാ സിനഡ് നട്ടെല്ല് ആർക്കെങ്കിലും പണയം വച്ചിട്ടുണ്ടുണ്ടെങ്കിൽ അത് തിരിച്ചെടുത്തു സിനഡ് ഈ വൈകിയ വേളയിൽ എങ്കിലും ക്രിയാത്മകമായി പ്രവർത്തിച്ചു സീറോ മലബാർ സഭയിലെ വിശ്വാസികളുടെ അഭിമാനം ഉയർത്തിപിടിക്കുവാൻ ഇനിയെങ്കിലും തയ്യാറാകണം എന്ന് നോബിൾ കെ ജോസഫ് ആവശ്യപ്പെട്ടു.
ജസ്റ്റിൻ കെ മാത്യു , മിന്റു എബ്രഹാം , ജിന്റോ ജെയിംസ് , ഷാനി ബിജു , ജിതിൻ ജോണി , സിജോ ഫ്രാൻസിസ് , ജിബിൻ ഫ്രാൻസിസ്, ബിജു മാത്യു, ടിൻസൺ ദേവസിയ , ജോഷിമോൻ കാവാലം , ഡെറ്റി ജോജി , ടോജി തോമസ് , തോംസൺ ആന്റോ , റോബിൻ സെബാസ്റ്റ്യൻ , ജോപ്പൻ ജോസ്, ജീമോൾ റോളി , സിനി ഡാൽജൻ തുടങ്ങിയവർ പങ്കെടുത്തു.
