Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദബി സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

അബുദബി സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

 

സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ചാപ്റ്റർ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ വെള്ളിയാഴ്‌ച്ച പുണ്യം പിറന്ന പുൽക്കൂട് എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷരാവ് ജനപങ്കാളിത്തവും വൈവിദ്ധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രെദ്ധേയമായി. SMYM ന്റെ മാർഗ്ഗദർശികളായ ബിജു ഡൊമിനികും ബിജു മാത്യുവും ചേർന്ന് തിരി തെളിയിച്ചു ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ വർക്കിങ് പ്രെസിഡണ്ട് നിക്കി കാഞ്ഞിരക്കാട്ട് ക്രിസ്തുമസ് സന്ദേശം നൽകി.

രക്ഷകന് വേണ്ടിയുള്ള കാത്തിരിപ്പു പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കാത്തിരിപ്പാണന്നും ഓരോ ക്രിസ്തുമസ് കാലഘട്ടവും പരസ്പരം സഹായങ്ങളുടയും പങ്കുവയ്ക്കലിന്റെയും മഹത്തായ സന്ദേശമാണ് നമ്മളോട് പങ്കു വയ്ക്കുന്നത് എന്നും ക്രിസ്തുമസ് സന്ദേശത്തിൽ നിക്കി കാഞ്ഞിരക്കാട്ട് അഭിപ്രായപ്പെട്ടു.ബിജു ഡൊമിനിക് , ജോജി അലക്സാണ്ടർ , ഷാനി ബിജു എന്നിവർ ആശംസകലർപ്പിച്ചു സംസാരിച്ചു .

വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ SMYM എക്‌സലൻസ് അവാർഡ് നൽകി ആദരിച്ചു . മാസ്റ്റർ ആൽബിൻ പാട്രിക് , ജോഫി ജോസ് , പീയൂസ് ജോസഫ് , ജിമ്മി വർഗ്ഗീസ് എന്നിവർ യഥാക്രമം Student Excellanse Award , Youth Excellanse Award , Business Excellance Award , Professional Award എന്നിവയ്ക്ക് അർഹരായി .SMYM അബുദാബിയുടെ വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതിയായ EduFund 2018 ന്റെ ഔപചാരിക ഉൽഘാടനം NTV - UAE മാനേജിങ് ഡയറക്ടർ & ചെയർമാൻ മാത്തുക്കുട്ടി കടോൺ നിർവഹിച്ചു . ആദ്യ ഫണ്ട് ബിജു മാത്യുവിൽ നിന്ന് നിക്കി മാത്യു ഏറ്റു വാങ്ങുകയും ചെയ്തു.

SMYM കലാകാരന്മാർ അവതരിപ്പിച്ച നൃത്ത്യനൃത്യങ്ങൾ , നാടകം, ജോഷി ജോസെഫ് നയിച്ച ചലഞ്ച് മ്യൂസിക് സ്‌കൂൾ ഷാബിയയുടെ ഓർക്കസ്ട്ര ടീമിനൊപ്പം ജോമോൻ ഉലഹന്നാന്റെ നേതൃത്വത്തിൽ ഉള്ള SMYM മ്യൂസിക് ടീം കൂടി അണിനിരന്നു അവതരിപ്പിച്ച സെലിബ്രേഷൻ മ്യൂസിക് നൈറ്റ് എന്നിവയും ക്രിസ്തുമസ് ആഘോഷരാവിന് കൂടുതൽ മിഴിവേകി .പീറ്റർ ചാക്കോയുടെ നേതൃത്വത്തിൽ അഞ്ചിൽ പരം സാന്താക്ലോസുമാരും കുഞ്ഞു പാപ്പാമാരുടെയും അകമ്പടിയോടെ നടത്തിയ കരോൾ ഏവരുടെയും മനസ്സ് നിറച്ചു.

ടോം ജോസ് സ്വാഗതവും മിന്റു എബ്രഹാം നന്ദിയും അർപ്പിച്ചു . ജസ്റ്റിൻ കെ മാത്യു , ജേക്കബ് ചാക്കോ , ടിൻസൺ ദേവസിയ , അനു ജസ്റ്റിൻ , റോയ്മോൻ , ജോപ്പൻ ജോസ് , സിജോ ഫ്രാൻസിസ് , ജിന്റോ ജെയിംസ് , സിനി ഡാൽജൻ , ജിതിൻ ജോണി , ബിജു തോമസ് , അമൽ ചാക്കോ , നോബിൾ കെ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP