Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെ

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെ

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുന്നാൾ ഫുജെറ നിത്യസഹായ മാതാ കത്തോലിക്ക ദേവാലയത്തിൽ മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ 2.45 ന് ആഘോഷിക്കുന്നു.

തിരുനാൾ കർമ്മങ്ങൾക്ക് ഷാർജ ഇടവക വികാരി ഫാ.വർഗീസ് ചെമ്പോളി OFM. Cap, മുസ്സഫ ഇടവക അസ്സി.വികാരി ഫാ.ജോൺ OFM. Cap എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ആഘോഷമായ തിരുനാൾകുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം തുടർന്ന് സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ.സഗായരാജ്, ആത്മീയഗുരു ഫാ.ജോയ് വാതല്ലൂർ, മലയാളം കമ്മുണിറ്റി കോഡിനേറ്റർ ജോർജ്ജ് മീനത്തെക്കോണിൽ, തിരുന്നാൾ കമ്മറ്റി കൺവീനർ രാജു ജേക്കബ് എന്നിവർ നേതൃത്വം നൽകുന്നു.

തിരുനാളിന് മുന്നോടിയായി ജൂലൈ 20 മുതൽ 28 വരെ ഒൻപത് ദിവസത്തെ നൊവേന ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP