Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

ഫുജെറ കത്തോലിക്ക ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ഫുജെറ നിത്യ സഹായമാതാ കത്തോലിക്ക ദേവാലയത്തിൽ മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഷാർജ സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ.വർഗീസ് ചെമ്പോളി ഒഎഫ്എം. ക്യാപ്. മുസ്സഫ സെന്റ് പോൾസ് ഇടവക അസിസ്റ്റന്റ് വികാരി ഫാ.ജോൺ പടിഞ്ഞക്കര ഒഎഫ്എം. ക്യാപ്.എന്നിവർ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു.

പ്രസുദേന്തി വാഴ്ച, തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, സ്‌നേഹവിരുന്ന് എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു.

ഇടവക വികാരി. ഫാ.സഗായരാജ്, ആത്മീയഗുരു ഫാ.ജോയ് വാതല്ലൂർ മലയാളം കമ്മ്യൂണിറ്റി കോഡിനേറ്റർ ജോർജ്ജ് മീനത്തെക്കോണിൽ, തിരുനാൾ കമ്മറ്റി കൺവീനർ രാജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ജൂലൈ 20 മുതൽ 28വരെ തിരുനാളിന് മുന്നോടിയായി നടത്തപ്പെട്ട നൊവേനയ്ക്ക് ഫുജെറ, കൽബ, ഖോർഫക്കാൻ, മസാഫി ഇന്നിവിടങ്ങളിലെ ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളാണു നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP