Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനോറ യു.എ.ഇ സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്; അൽ തയ്യിബ് എഫ് സി. അബുദാബി വിജയികൾ

എനോറ യു.എ.ഇ സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്; അൽ തയ്യിബ് എഫ് സി. അബുദാബി വിജയികൾ

 യു.എ.ഇയിലെ എടക്കഴിയൂർ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ 'എനോറ യു.എ.ഇ' സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 'എനോറ സോക്കർ ഫെസ്റ്റ് 2017' ദുബായ് മിർദിഫ് അപ്‌ടൗൺ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.24 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ അൽ തയ്യിബ് എഫ് സി. അബുദാബി ജേതാക്കൾ ആയി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ GFC ഒറവങ്കര യെയാണ് അവർ തോല്പിച്ചത്.

ഇംഗ്ലീഷ് ഫുട് ബോളറുംഇ-സ്പോർട്സ് മാനേജ്‌മെന്റ് സീനിയർ മാനേജരുമായ  ഡേവിഡ് റോബിൻസൺ ഉത്ഘാടനം ചെയ്ത ടൂർണ്ണമെന്റിൽ ദുബായ് ഓർക്കസ്ട്ര മെഗസ്സ്റ്റോർ എം.ഡി. സലിം ഈഡൻ മുഖ്യാഥിതി ആയിരുന്നു.ഓർക്കസ്ട്ര മെഗാ സ്റ്റോർ മുഖ്യ പ്രായോജകരും ന്യു 7 ഡേയ്‌സ് സൂപ്പർ മാർക്കറ്റ് സഹപ്രയോജകരുമായ ടൂർണ്ണമെന്റിലെ ആദ്യ മത്സരം എനോറയുടെ മുതിർന്ന അംഗം അബു റഷീദ് കിക്ക് ഓഫ് ചെയ്തു. എനോറ രക്ഷാധികാരി റസാക്ക് അമ്പലത്ത് വിശിഷ്ടതിഥികൾക്ക് ഉപഹാരങ്ങൾ നൽകി.

എനോറ ഉപദേശക സമിതി അംഗം അബ്ദുൽകാദറിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എനോറ വൈസ് പ്രസിഡന്റ് റസാക്ക് കളത്തിൽ അധ്യക്ഷധ വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീലാൽ ചക്കരാത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി എം.അലി നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP