Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൗതോബീതോ' പ്രബന്ധ അവതരണ മത്സരം; റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ചിന് ഒന്നാം സ്ഥാനം

തൗതോബീതോ' പ്രബന്ധ അവതരണ മത്സരം; റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ചിന് ഒന്നാം സ്ഥാനം

ദുബായ്: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടനം എന്ന് അർഥം വരുന്ന സുറിയാനി പദമായ ' തൗതോബീതോ' എന്ന പേരിൽ പ്രബന്ധ അവതരണ മത്സരം സംഘടിപ്പിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന മത്സരത്തിൽ റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച് യൂണിറ്റ് ഒന്നാം സ്ഥാനവും, അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ ചർച് യൂണിറ്റ് രണ്ടാം സ്ഥാനവും നേടി .

'തീർത്ഥാടന വീഥികളിലൂടെ ' എന്നതായിരുന്നു വിഷയം. ഏഴു പേരടങ്ങുന്ന ഗ്രൂപ്പ് ഏഴു മിനിറ്റിൽ മൾട്ടിമീഡിയ സാദ്ധ്യതകൾ ഉപയോഗപെടുത്തികൊണ്ടു ഈ വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയും തുടർന്ന് അവർ അവതരിപ്പിച്ച പ്രബന്ധത്തിൽ നിന്ന് വിധികർത്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾ ക്കു ഉത്തരം നൽകുകയും വേണം. ആവശ്യമെങ്കിൽ മുൻപ് നൽകിയിട്ടുള്ള ബുക്കുകൾ റഫർ ചെയ്തോ.മുൻപ് നൽകിയിട്ടുള്ള ഒരു ഫോൺ നമ്പറിൽ വിളിച്ചോ ഉത്തരം കണ്ടുപിടിക്കാൻ സഹായിക്കുന്ന ലൈഫ് ലൈൻ എന്ന സൗകര്യവും മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. ഉള്ളടക്കം കൊണ്ടും, അവതരണ ശൈലി കൊണ്ടും, പങ്കെടുത്ത അഞ്ചു ടീമുകളും ഒന്നിനൊന്നു മെച്ചമായി വിഷയം അവതരിപ്പിച്ചു .

സോണൽ പ്രസിഡണ്ട് ഫാ . അജി കെ. ചാക്കോ സമാപന സമ്മേളനം ഉദ്ഘടനം ചെയ്തു. , ദുബായ് സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജോ കാവാലം, റോജിൻ പൈനുംമൂട് , ഷിബു മുള്ളംകാട്ടിൽ , യുവജനപ്രസ്ഥാനം സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ , ദുബായ് യൂണിറ്റ് വൈസ് പ്രസിഡണ്ട് ഡോ. ജോബിൻസ് ജോൺ എന്നിവർ പ്രസംഗിച്ചു .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP