1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr
Nov / 2018
18
Sunday

ദിവസം എട്ട് മണിക്കൂർ ജോലി എന്ന നിയമം പരിഷ്‌കരിക്കാനൊരുങ്ങി ജർമ്മനി; തൊഴിൽ രംഗത്ത് കാലനുസൃതമായ മാറ്റം കൊണ്ടുവരാനായി പൊളിച്ചെഴുതുന്നത് 100വർഷം പഴക്കം ചെന്ന നിയമം

സ്വന്തം ലേഖകൻ
November 15, 2018 | 11:15 am

ബർലിൻ: രാജ്യത്ത് 100 വർഷങ്ങളോളമായി നിലനില്ക്കുന്ന എട്ട് മണിക്കൂർ ജോലി എന്ന നിയമം പൊളിച്ചെഴുതാൻ അധികൃതർ തീരുമാനിച്ചതായി റിപ്പോർട്ട്. തൊഴിൽ സാഹചര്യങ്ങളിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായി മാറ്റം വേണമെന്നാണ് ആവശ്യം ഉയരുന്നത്. തൊഴിൽ സാഹചര്യങ്ങളിലും രീതികളിലും കാലാനുസൃതമായി വന്ന മറ്റങ്ങൾ പ്രതിഫലിക്കുന്ന രീതിയിലുള്ള പരിഷ്‌കരണമാണ് ഉദ്ദേശിക്കുന്നത്.1994ൽ പാസാക്കിയ വർക്കിങ് അവേഴ്‌സ് ആക്റ്റിലും ദിവസം എട്ടു മണിക്കൂറിലധം ജോലി ചെയ്യക്കരുതെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ വ്യവസായവത്കൃത രാജ്യങ്ങ...

അശ്രദ്ധമായ ഡ്രൈവിങ് മൂലം സ്വിറ്റ്‌സർലന്റ് റോഡുകളിൽ ദിനം പ്രതി പൊലിയുന്നത് മൂന്ന് ജീവനുകൾ; പരുക്കേല്ക്കുന്നവരുടെ എണ്ണവും അനവധി; പുറത്ത് വന്ന അപകടങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത്

November 13 / 2018

സ്വിറ്റ്‌സർലന്റിലെ റോഡുകളിൽ അശ്രദ്ധമായ വാഹനമോടിക്കലിലൂടെ പൊലിയുന്ന ജീവനകളുടെ എണ്ണം നിരവധിയാണ്. മൂന്ന് പേരെങ്കിലും ഇത്തരം അപകടങ്ങളിലൂടെ മരണപ്പെടുന്നുവെന്ന പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്. എസ്‌ഐഎൻയുഎസ് റിപ്പോർട്ട് പ്രകാരം ആക്‌സിഡന്റ് പ്രിവൻഷ്യൻ ബ്യൂറോയുടെ കണക്കനുസരിച്ച് 1111 പേർ മരിക്കുകയും, അല്ലെങ്കിൽ പരുക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവിങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം ആണ് ഇതിൽ ഏറ്റവും വില്ലനാകുന്നത്. പരുക്കേല്ക്കുന്നവരിൽ പുരുഷ്‌നമാരാണ് അധികവും. എന്നാൽ അപകടം ഉണ്ടാക്കുന്നതിൽ സ്ത്രീകളും പുരുഷ്‌ന...

സ്‌കോട്ട്ലാൻഡിലെ മലയാളി കലാകരന്മമാർ അരങ്ങിലെത്തുന്ന കലാമേള ഡിസംബർ 1ന്; യുസ്മയ കലാമേളയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി

November 12 / 2018

സ്‌കോട്ട്ലൻഡ്: സ്‌കോട്ട്ലാൻഡിലെ മുഴുവൻ മലയാളി അസോസിയേഷനും കോർത്തിണക്കി ഒരു കുടക്കീഴിൽ അണിനിരത്തി രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് USMA . ഈ വരുന്ന ഡിസംബർ ഒന്നാം തീയതി സ്‌കോട്ലൻഡിലെ മുഴുവൻ കലാകാരന്മാരെയും അണിനിരത്തി കലാമേള മത്സരം നടത്തുന്നു. സിംഗിൾ സോങ്, ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സ്‌കിറ്റ് instrumental മ്യൂസിക്, എന്നീ വിവിധ ഇനങ്ങളിൽ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്ന കാറ്റഗറിയിൽ ആയിരിക്കുംമത്സരം നടത്തുന്നത്. ഈ കലാമേള മത്സരത്തിലേക്ക് സ്‌കോട്ലൻഡിലെ എല്ലാ എല്ലാ കലാകാരും നേരത്തെതന്നെ പേര് രജിസ്റ്റർ...

വേൾഡ് പീസ് മിഷൻ നയിക്കുന്ന കുടുംബ സെമിനാർ യുകെയിൽ 16 മുതൽ ഡിസംബർ 9 വരെ

November 12 / 2018

ബ്രിസ്റ്റോൾ: ബ്രിട്ടൺ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ, വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ഫാമിലി മോട്ടിവേഷണൽ സെമിനാറുകൾ 2018നവംബർ 16 മുതൽ ഡിസംബർ 9 വരെ യുകെയിലെ വിവധ ദേവാലയങ്ങളിൽനടത്തുന്നു. പേരന്റിങ്, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, പ്രായോഗിക ജീവിത വചന പാഠങ്ങൾ,എന്നിവയെക്കുറിച്ച്, ഫാമിലി കൗൺസിലിങ് രംഗത്തെ പ്രഗത്ഭരും,നാല്പതിലേറെ വർഷമായി ഫാമിലി മോട്ടിവേഷണൽ ക്ലാസ്സുകൾനയിക്കുന്നവരുമായ റവ.സിസ്റ്റർ.ഡോ. ജോവാൻ ചുങ്കപ്പുരയും, ശ്രീ സണ്ണിസ്റ്റീഫനുമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. മെഡിക്കൽ മിഷൻ സന്യാസ സമൂഹത്തിലെ...

വാറ്റ്‌ഫോഡിൽ 16ന് പാസ്റ്റർ ടിനു ജോർജ് (കൊട്ടാരക്കര) വചനം പ്രസംഗിക്കുന്നു

November 12 / 2018

മീറ്റിങ് ആൻഡ് ഹീലിങ് മിനിസ്ട്രീസ് പാസ്റ്റർ പാസ്റ്റർ ടിനു ജോർജ് (കൊട്ടാരക്കര) ഈ മാസം 16നു വെള്ളിയാഴ്ച വചനം പ്രസംഗിക്കുന്നു. പ്രോഫറ്റിക്ക് മിനിസ്ട്രീസ്, രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കും. വെള്ളിയാഴ്ച മീറ്റിംഗിൽ പ്രൈസ് ആൻഡ് വർഷിപ്പ് പാസ്റ്റർ പി ജെ ഡാനീയൽ (പ്രകാശ്, കോയമ്പത്തൂർ) ദൈവ വചന പ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, മറ്റ് പ്രത്യക വിഷയങ്ങൾക്കായും പ്രാർത്ഥിക്കും. എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകജോൺസൺ - 07852304150, ഹൻസിൽ - 07985581109, പ്രിൻസ...

സഞ്ചാരികളുടെ മരണം; വേദനസംഹാരികൾ ടൂറിസ്റ്റുകൾ വാങ്ങുന്നതിന് വിലക്ക്; വിലക്കേർപ്പെടുത്തുക ബ്രിട്ടീഷ് ഐറിഷ് സഞ്ചാരികൾക്ക്

November 07 / 2018

വേദനസംഹാരികളുടെ ഉപയോഗം മൂലം വിനോദ സഞ്ചാരികൾ മരണപ്പെട്ടുവെന്ന ആരോപണത്തെതുടർന്ന് വിദേശികളായ സഞ്ചാരികൾക്ക് വേദനസംഹാരിയായ ഗുളികകൾ വില്ക്കുന്നതിന് വിലക്കേർപ്പെടുത്തി. സ്‌പെയിൻ ആരോഗ്യ വിഭാഗമാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. പത്തോളം ബ്രിട്ടീഷുകാർ ഗുളികയുടെ ഉപയോഗത്തെ തുടർന്ന് മരിച്ചെന്നാണ് ആരോപണം. പ്രധാന വേദനസംഹാരിയായ നാലോട്ട ഗുളികയുടെ വില്പനയിലാണ് സ്‌പെയിൻ ഏജൻസി ഓഫ് മെഡിസിൻ ആൻഡ് മെഡിക്കൽ സർവ്വീസ് പുതിയ നിബന്ധ കൊണ്ട് വന്നിരിക്കുന്നത്. മരിച്ച ബ്രിട്ടീഷ് ഐറിഷ് സഞ്ചാരികളുടെ രക്തത്തിൽ വിഷത്തിന്റെ അളവ് കണ്ടെത...

അടുത്തവർഷം മുതൽ മിനിമം വേജ് മണിക്കൂറിൽ 9.19 യൂറോ ആകും; 2020 ജനുവരിയിൽ അത് 9.35 യൂറോയായി ഉയരും; ജർമ്മനിയിലെ മിനിമം വേജ് നിരക്ക് വർദ്ധനവ് ഇങ്ങനെ

November 02 / 2018

സാധരണക്കാർക്ക് ഏറെ പ്രതീക്ഷ നല്കികൊണ്ട് രാജ്യത്തെ മിനിമം വേജ് നിരക്ക് ഉയർത്താൻ തീരുമാനിച്ചു. ഇന്നലെ ചേര്ന്ന ക്യാബിനറ്റ് മീറ്റിങിലാണ് നിരക്ക് ഉയർത്തുന്ന കാര്യം അറിയിച്ചത്. നിലവിലുള്ള 8.84 യൂറോയിൽ നിന്ന് 9.19 യൂറോയിലേക്കാണ് നിരക്ക് ഉയരുന്നത്. മാത്രമല്ല 2020 ഓടെ നിരക്ക് 9.35 യൂറോയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്ത നിരവധിയാളുകൾക്ക് ഈ തീരുമാനം ഗുണകരമാകും. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദാരിദ്രത്തിന്റെ ഭീഷണി നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ....

Latest News