Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോമഡി നമ്പരുകളുമായി പിഷാരടിയും സംഗീത വിരുന്നുമായി ഗായത്രി സുരേഷും ഫ്രാങ്കോയും നോർവ്വിച്ചിലേക്ക്; ചാരിറ്റി മ്യൂസിക്കൽ നൈറ്റ് നവംബർ 9 വെള്ളിയാഴ്ച

കോമഡി നമ്പരുകളുമായി പിഷാരടിയും സംഗീത വിരുന്നുമായി ഗായത്രി സുരേഷും ഫ്രാങ്കോയും നോർവ്വിച്ചിലേക്ക്; ചാരിറ്റി മ്യൂസിക്കൽ നൈറ്റ് നവംബർ 9 വെള്ളിയാഴ്ച

ഫാ ജോമോൻ പുന്നൂസ്

നോർവിച്ച് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ 9ാം തീയതി വെള്ളിയാഴ്ച 5. 30 ന് ഹെവേറ്റ് അക്കാഡമിയിൽ വച്ച് മ്യൂസിക്കൽ നൈറ്റ് എന്ന പേരിൽ ഒരു സംഗീത പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തെ ഞെട്ടിച്ച് സംഹാര താണ്ഡവമാടിയ പ്രളത്തിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഈ വർഷത്തെ ഓണാഘോഷ പരിപാടികളെല്ലാം റദ്ദാക്കിയ സംഘടന ഈ സ്റ്റേജ് ഷോയിലൂടെ ലഭിക്കുന്ന പണം മുഴുവനും ദുരിതക്കയത്തിലായിരിക്കുന്ന നാട്ടിലെ സഹോദരങ്ങളെ സഹായിക്കുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നു.

മലയാളത്തിലെ പ്രശസ്ത മിമിക്രി താരവും സംവിധായകനും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ മലയാളത്തിലെ പ്രശസ്ത പ്ലേബാക്ക് സിംഗറായ ഫ്രാങ്കോയും ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തയായ ഗായിക ഗായത്രി സുരേഷും നയിക്കുന്ന ഈ ഗാനസന്ധ്യയിൽ സംബന്ധിക്കുവാനും ഈ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാകുവാനും നോർവിച്ചിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും ക്ഷണിക്കുന്നു.

ഈ സ്റ്റേജ് ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന നോർവിച്ച് അസോസിയേഷന്റെ മുൻ പ്രസിഡന്റും സ്ഥാപക അംഗവുമായ ഡോക്ടർ നെൽസൺ ഡേവിഡിന് പ്രസിഡന്റ് സിനേഷ് ഗോപുരത്തിങ്കലും സെക്രട്ടറി ഫാ: ജോമോൻ പുന്നൂസും ചേർന്ന് നൽകി കൊണ്ട് നിർവ്വഹിച്ചു. തദവസരത്തിൽ ഡോക്ടർ മിനി നെൽസൺ, കൾച്ചറൽ സെക്രട്ടറി അനിത ജെറീഷ്, കമ്മറ്റി അംഗം ജീസ് കുര്യൻ എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP