Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിറ പുഞ്ചിരിയോടെ ഒന്നിച്ചു നിലവിളക്ക് കൊളുത്തി വീട്ടമ്മമാർ; എന്നുമെന്നും മനസിൽ കുറിച്ചിടാവുന്ന ചിറ്റാരിക്കാലുകാരുടെ ഒരു അപൂർവ്വ സുന്ദര ദിനം ഇങ്ങനെ

നിറ പുഞ്ചിരിയോടെ ഒന്നിച്ചു നിലവിളക്ക് കൊളുത്തി വീട്ടമ്മമാർ; എന്നുമെന്നും മനസിൽ കുറിച്ചിടാവുന്ന ചിറ്റാരിക്കാലുകാരുടെ ഒരു അപൂർവ്വ സുന്ദര ദിനം ഇങ്ങനെ

ജീവിതത്തിലെ ഓർത്തിരിക്കുവാനുള്ള നല്ല കുറെ നിമിഷങ്ങളോട് കൂടി നാലാമത് ചിറ്റാരിക്കാൽ സംഗമം ഓക്‌സ്‌ഫോർഡിൽ നടന്നു. വളരെ വ്യത്യസ്തമായ രീതിയിൽ സംഗമത്തിൽ വന്നവർ ഒരു ദിവസം ചിലവഴിച്ചു. ദിവസം മുഴുവൻ ഒരു കുടുംബം എന്ന നിലയിൽ അംഗങ്ങൾ എല്ലാം പരസ്പരം അടുത്തിഴകി. അന്നേ ദിവസം രാവിലെ 10 മണിക്ക് രജിസ്‌ട്രേഷൻ നടത്തുകയും തുടർന്ന് ഉദ്ഘാടനയോഗം നടക്കുകയും ചെയ്തു. നാലാമത് ചിറ്റാരിക്കാൽ സംഗമത്തിന് ചുക്കാൻ പിടിച്ച മൈക്കിൾ പുള്ളോലിൽ സ്വാഗതം പറഞ്ഞു എല്ലാവരെയും സംഗമ വേദിയിലേക്ക് ക്ഷണിച്ചു.

ഈശ്വരഗാനത്തോടും പ്രാർത്ഥനയോടും കൂടി യോഗം ആരംഭിക്കുകയും ചെയ്തു. വ്യത്യസ്തമായ രീതിയിൽ അവിടെ വന്നിരുന്ന വനിതകൾ നറുക്കെടുപ്പിലൂടെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കപ്പെടുകയും തിരിതെളിച്ചു നാലാമത് സംഗമം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുസുമം മൈക്കിൾ ഉദ്ഘാടന പ്രസംഗം നടത്തി. പുതിയതായി വന്ന അംഗങ്ങളെ സ്റ്റേജിൽ വരുത്തി പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം എ ലെവൽ എഴുതുന്ന ജൂഡി ഇളയാനിതോട്ടത്തിന് മൈക്കിൾ പുള്ളോലിലും ജിസിഎസ്‌സി എഴുതുന്ന അനിറ്റ് ബെന്നി കിഴക്കേലിന് ജോസഫ് ഇളയാനി തോട്ടത്തിലും ട്രോഫികൾ നൽകി വിജയ ആശംസകൾ അർപ്പിച്ചു.

അതിനു ശേഷം നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ആനുകാലിക പ്രശ്‌നങ്ങളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു. ഉച്ചഭക്ഷണത്തിനായി ബാർബിക്യു തയ്യാറാക്കിയിരുന്നു. ഉച്ച തിരിഞ്ഞു ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ഗ്രൂപ്പ് -കുടുംബ ഫോട്ടോകൾ എടുക്കുകയും ചെയ്തു. അതിനു ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളോടെ നാലാമത് ചിറ്റാരിക്കാൽ സംഗമത്തിന് തിരശീല വീണു.

എന്നുമെന്നും മനസ്സിൽ കുറിച്ചിടാൻ മറ്റൊരു ഒത്തുചേരലും കൂടി നടന്നു. 2018 മെയ്‌ 26ന് കാർഡിഫിൽ നടത്തുന്ന അഞ്ചാമത് ചിറ്റാരിക്കൽ സംഗമത്തിനായുള്ള പ്രയാണം തുടങ്ങി കഴിഞ്ഞിരിക്കുന്നു. അടുത്ത സംഗമത്തിന്റെ ചുക്കാൻ പിടിക്കുന്നതിനായി ബെന്നി അഗസ്റ്റിനെയും മറ്റു കമ്മിറ്റി അംഗങ്ങളായി ജോഷി ഇലഞ്ഞിമറ്റം, ഷിജു മടത്തുംമ്യാലിൽ, ജോസഫ് ഇ ടി, ജിബു നടുവിലേക്കൂറ്റ് എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP