Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാർഡിഫിൽ സിഎംഎയുടെ ഓണാഘോഷം ഞായറാഴ്‌ച്ച; നടൻ ശങ്കർ വിശിഷ്ടാതിഥിയാകും; വിപുലമായ ഒരുക്കങ്ങൾ

കാർഡിഫിൽ സിഎംഎയുടെ ഓണാഘോഷം ഞായറാഴ്‌ച്ച; നടൻ ശങ്കർ വിശിഷ്ടാതിഥിയാകും; വിപുലമായ ഒരുക്കങ്ങൾ

കാർഡിഫ് മലയാളി അസോസിയേഷൻ ഓണമാഘോഷിക്കാനായി വിപുലമായ പരിപാടികളോടെ തയ്യാറെടുക്കുന്നു. വരുന്ന ഞായറാഴച്ചയിലെ ഓണാഘോഷത്തിന് മാറ്റു കൂട്ടുന്നതിനായി എൺപതുകളുടെ തുടക്കത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ സിനിമ നടൻ ശ്രങ്കർ കാർഡിഫ് മലയാളി അസോസിയേഷൻ അംഗങ്ങളോടുത്തു ഓണം ഉണ്ണുന്നതും അംഗങ്ങളോടുത്തു സൗഹൃദം പങ്കിടുന്നതുമായിരിക്കും.

കാർഡിഫിലെ ഹീത്ത് സോഷ്യൽ ക്ലബ്ബിൽ വച്ചു ആരാവിലെ 11 മണി മുതലാണ് ഘോഷങ്ങൾ നടക്കുക. ഓണസദ്യ, മാവേലിവരവേൽപ്, ഉത്ഘാടനച്ചടങ്ങ്, ജിസിഎസ്സി- എ ലെവൽ പരീക്ഷകളിൽ വിജയിച്ചവരേ അഭിനന്ദിക്കൽ, വിപുലമായ കലാസാംസ്‌കാരിക പരിപാടികൾ തുടങ്ങി നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.

പ്രസിഡന്റ് സുജിത് തോമസും സെക്രട്ടറി സോബൻ ജോർജും എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി അറിയിച്ചു

ഹീത്ത് സോഷ്യൽ ക്ലബ്ബിന്റെ അഡ്രസ്:
Heath Social Club, University Hospital of Wales, Heath Park Way, Cardiff CF14 4XW

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP