Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വതന്ത്ര ചിന്തയുടെ കാഹളം മുഴക്കി സി.രവിചന്ദ്രനും വൈശാഖൻ തമ്പിയും യൂറോപ്പിൽ; മെയ് ആറിന് ലണ്ടനിൽ പ്രഭാഷണങ്ങളും സംവാദങ്ങളും

സ്വതന്ത്ര ചിന്തയുടെ കാഹളം മുഴക്കി സി.രവിചന്ദ്രനും വൈശാഖൻ തമ്പിയും യൂറോപ്പിൽ; മെയ്  ആറിന്  ലണ്ടനിൽ പ്രഭാഷണങ്ങളും സംവാദങ്ങളും

കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകരും ശാസ്ത്രപ്രഭാഷകരുമായ സി.രവിചന്ദ്രനും വൈശാഖൻ തമ്പിയും യൂറോപ്പിൽ പ്രഭാഷണ പരമ്പര നടത്തുന്നു.കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളത്തിലെ സ്വതന്ത്രചിന്താ രംഗത്ത് ഗണ്യമായ ചലനം ഉണ്ടാക്കിയ വ്യക്ത്തിത്വമാണ് സി.രവിചന്ദ്രൻ. കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രഭാഷണങ്ങളും ഡിബേറ്റുകളും രവിചന്ദ്രൻ ഇതിനോടകം നടത്തിയിട്ടുണ്ട്. കൂടാതെ പന്ത്രണ്ടോളം ബുക്കുകളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. 2017 -ലെ കേരളാ ശാസ്ത്ര സാഹിത്യ പുരസ്‌കാരജേതാവ് കൂടിയാണ് ഇദ്ദേഹം .

ഗഹനമായ ശാസ്ത്രവിഷയങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ ലളിതവൽക്കരിച്ച് അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ പ്രഭാഷകനാണ് ഡോ.വൈശാഖൻ തമ്പി. ഇദ്ദേഹവും കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ വൈശാഖൻ നടത്തിയ പ്രഭാഷങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

മുഖ്യ പ്രഭാഷണത്തിന് ശേഷം Challenge Ravichandran & Vaisakhan Thampi എന്ന പേരിൽ, ഏകദേശം ഒന്നര മണിക്കൂറോളും നീളുന്ന ഒരു ചോദ്യോത്തരവേളയാണ് സംഘാടകർ ഇത്തവണ വിഭാവനം ചെയ്യുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും തന്നെ പ്രഭാഷകരോട് നേരിട്ട് സംവദിക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകുകയാണ്.

മെയ് നാലിന് അയര്‌ലണ്ടിലും മെയ് ആറിന് ലണ്ടനിലും ആണ് ഇവരുടെ പ്രഭാഷണങ്ങളും സംവാദങ്ങളും അരങ്ങേറുന്നത്. ഇതുകൂടാതെ മെയ് പതിനൊന്നിന് സ്വിട്‌സർലാന്റിലെ ചങ്ങാതിക്കൂട്ടത്തിന്റെ പരിപാടിയിലും സി.രവിചന്ദ്രൻ പങ്കെടുക്കുന്നുണ്ട്.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ
4th May 2019 (Saturday), 1:30 PM IresSENSE '19
Venue: Scientology and Community Centre, 24 Firhouse Rd, Tymon South, Dublin 24 Ireland
6th May 2019 (Monday), 2:00 PM. Hominem '19
Venue: Spring West Academy, Browells Lane, Feltham, TW13 7EF, United Kingdom
11th May- Zurich, Switzerland.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP