Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ളോറൻസിലുള്ള മലയാളികൾ ഓണാഘോഷത്തിന്; വടംവലിയുൾപ്പെടെയുള്ള കായികമത്സരങ്ങൾ നാളെ; ഫ്‌ളോറൻസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം 10 ന്

ഫ്‌ളോറൻസിലുള്ള മലയാളികൾ ഓണാഘോഷത്തിന്; വടംവലിയുൾപ്പെടെയുള്ള കായികമത്സരങ്ങൾ നാളെ; ഫ്‌ളോറൻസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം 10 ന്

ഇറ്റലി : ഫ്ളോറെൻസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 10 ഞായറാഴ്‌ച്ച രാവിലെ പത്ത് മണിക്ക് ബാഞ്ഞോ അ റീപ്പോളി, കിയേസ ഡെല്ലേ പെന്തക്കോസ്‌തെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു .

ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും സെപ്റ്റംബർ 3 ഞായറാഴ്‌ച്ച് 3 PM ന് കഷീന പാർക്കിൽ വച്ച് നടത്തുന്നു .

സപ്തംബർ പത്തിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ പൂക്കളം, താലപ്പൊലിയോടുകൂടിയുള്ള മാവേലിയുടെ വരവേൽപ്പ് ,തിരുവാതിര , നൃത്തങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും .ഉച്ചയ്ക്ക് വിവിധ രുചിഭേദങ്ങ ളോടുകൂടിയ ഓണസദ്യയും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും . അന്നേദിവസം സമ്മാന കൂപ്പൺ നറുക്കെടുപ്പും കായിക മത്സര വിജയികൾക്ക് സമ്മാനവും നൽകുന്നതാണ്.

പൊന്നിൻ ചിങ്ങ മാസത്തിലെ ഓണാഘോഷത്തിലേയ്ക്ക് എല്ലാ മലയാളി അസോസിയേഷൻ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം സാദരം ക്ഷണിക്കുന്നതായി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിക്കുന്നു .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP