Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ.ഐ.സി.സി യു.കെ ദേശീയ നേതാവ് അനു ജോസഫ് കലയന്താനത്തിന്റെ സഹോദരൻ നിര്യാതനായി

ഒ.ഐ.സി.സി യു.കെ ദേശീയ നേതാവ് അനു ജോസഫ് കലയന്താനത്തിന്റെ സഹോദരൻ നിര്യാതനായി

കണ്ണൂർ: വായാട്ടുപറമ്പ് കലയന്താനം പരേതനായ ജോസഫിന്റെ മകൻ കെ.ജെ ജോർജ്ജ് (പാപ്പച്ചൻ - 54)  നിര്യാതനായി. ഒ.ഐ.സി.സി യു.കെ ദേശീയ നിർവാഹകസമിതി അംഗം അനു ജോസഫിന്റെ (കെ.എസ് യു. കണ്ണൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറി)  ജേഷ്ഠസഹോദരനാണ്.

ഭാര്യ വത്സമ്മ നടുവിൽ ഒറ്റപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ (ഷെഫീൽഡ്, യു.കെ),  ജെയ്‌മോൻ (അയർലണ്ട്), ഷാന്റിമോൾ ജോളി (ചിറ്റാരിക്കാൽ)

മരുമക്കൾ: ഷൈമ ജോമോൻ (കണങ്കൊമ്പിൽ, ഉദയഗിരി), ലിന്റ ജെയ്‌മോൻ (പുല്ലമറ്റത്തിൽ, പൈസക്കരി),  ജോളി ഇലഞ്ഞിമറ്റത്തിൽ (ചിറ്റാരിക്കാൽ)

കോട്ടയം മുട്ടുചിറ നിന്നും മലബാറിലേയ്ക്ക് കുടിയേറിയതാണ് കലയന്താനം കുടുംബം. പരേതന്റെ അമ്മ മറിയാമ്മ കടപ്പൂർ തോട്ടത്തിൽ കുടുംബാംഗമാണ്.

സഹോദരങ്ങൾ: കെ.ജെ തോമസ്, കെ.ജെ ജോണി, വത്സമ്മ ജോയ് (കുരുവിലങ്ങാട്ട്, ചെമ്പേരി), കെ.ജെ സണ്ണി, കെ.ജെ ബെന്നി, കെ.ജെ റെജി, കെ.ജെ ബിനു, കെ.ജെ അനു (ബ്രോമിലി, ലണ്ടൻ)

അനു ജോസഫിന്റെ സഹോദരന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്‌സൺ ജോർജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, തോമസ് പുളിക്കൽ, പോൾസൺ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോൺസൺ കെ.എസ്, ബിനു കുര്യാക്കോസ്, അഡ്വ. റെൻസൺ സഖറിയാസ് തുടിയംപ്ലാക്കൽ, സോബൻ ജോർജ്, കുമാർ സുരേന്ദ്രൻ, അഡ്വ. ജിജോ സെബാസ്റ്റ്യൻ, റെഞ്ചി വർക്കി, അഡ്വ. ജെയ്?സൺ ഇരിങ്ങാലക്കുട, ഡോ. സിബി വേകത്താനം  എന്നിവർ അനുശോചിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP