Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ മലബാർ സഭയുമായി ചേർന്ന് നിന്നുകൊണ്ടാണ് വളർന്നതും തനിമ നിലനിർത്തി പോരുന്നതെന്നും മാർ പണ്ടാരശ്ശേരി; ക്‌നാനായ രൂപതയ്ക്ക് താൻ അനുകൂലമെന്ന് മാർ സ്രാമ്പിക്കൽ: വംശ നിഷ്ഠ സഭാ വിവാദം കൺവൻഷനിൽ ചൂടു പിടിച്ചത് ഇങ്ങനെ

സീറോ മലബാർ സഭയുമായി ചേർന്ന് നിന്നുകൊണ്ടാണ് വളർന്നതും തനിമ നിലനിർത്തി പോരുന്നതെന്നും മാർ പണ്ടാരശ്ശേരി; ക്‌നാനായ രൂപതയ്ക്ക് താൻ അനുകൂലമെന്ന് മാർ സ്രാമ്പിക്കൽ: വംശ നിഷ്ഠ സഭാ വിവാദം കൺവൻഷനിൽ ചൂടു പിടിച്ചത് ഇങ്ങനെ

ക്‌നാനായ വംശ പാരമ്പര്യം എക്കാലത്തും സീറോ മലബാർ സഭയിലെ വിവാദങ്ങളിൽ ഒന്നാണ്. സീറോ മലബാർ സഭയുടെ ഭാഗമാണെങ്കിൽ കൂടി വംശ നിഷ്ഠയും പാരമ്പര്യവും നിലനിർത്താൻ ഒരു വിട്ടു വീഴ്ചയും കാട്ടാത്ത ക്‌നാനായക്കാർക്ക് കോട്ടയം രൂപതയ്ക്ക് പുറത്തേയ്ക്ക് വളരാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. അമേരിക്കയിലും ഓസ്‌ട്രേലിയയിലും യുകെയിലുമൊക്കെ ക്‌നാനായ രൂപതയെന്ന ആവശ്യം സജീവമായിരുന്നെങ്കിലും രൂപതകൾ സ്ഥാപിച്ചത് സീറോ മലബാർ സഭയായിരുന്നു.

ഇതോടെ ക്‌നാനായക്കാർ കോട്ടയം രൂപതയുടെ കീഴിലാണോ അതോ അതാതിടങ്ങളിലെ പ്രവാസി രൂപതകളുടെ കീഴിലാണോ എന്ന തർക്കം സജീവമായി. അമേരിക്കയിൽ സ്ഥാപിച്ച ഷിക്കാഗോ രൂപതയിൽ ഇതിന്റെ പേരിൽ ഉണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ കോട്ടയത്ത് നിന്നും വലിയ പിതാവിന് എത്തേണ്ടി വന്നു. അമേരിക്കൻ മലയാളികൾക്ക് സ്വന്തം രൂപത ഉണ്ടെങ്കിലും കോട്ടയം രൂപതയുടെ കീഴിൽ ആയിരിക്കും ക്‌നാനായക്കാർ എന്നായിരുന്നു തീർപ്പ്.

പക്ഷെ യുകെയിലെ സീറോ മലബാർ രൂപത തുടങ്ങിയപ്പോൾ ക്‌നാനായക്കാരെ കൂടി പരമാവധി ഉൾക്കൊള്ളിച്ചായിരുന്നു തുടക്കം. പ്രത്യേക ക്‌നാനായ വികാരിയത്ത് അനുവദിക്കുകയും രൂപത വികാരി ജനറൽമാരിൽ ഒരാളായി ക്‌നാനായ വികാരിയത് തലവൻ ഫാ: സജി മലയിൽ പുത്തൻപുരയിലിനെ നിയമിക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കിയത്. ഇന്നലെ ചെൽറ്റനാമിൽ യുകെകെസിഎ കൺവൻഷൻ നടന്നപ്പോൾ വംശനിഷ്ഠ വിവാദം യാദൃശ്ചികമായി വീണ്ടും ഉയർന്നുവന്നു. സ്വാഗത പ്രസംഗകനായ യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴിയാണ് ചർച്ചക്ക് തുടക്കമിട്ടത്.

വംശനിഷ്ടയിൽ അധിഷ്ഠിതമായ സാമുദായിക സംവിധാനം നിലനിർത്തുന്നതിനു ഞങ്ങൾ ഏതറ്റംവരെ വേണമെങ്കിലും പോകുമെന്ന് ബിജു മടക്കകുഴി പറഞ്ഞു. യുകെയിലെ ക്‌നാനായക്കാർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ബിജു സംസാരിച്ചു. കോട്ടയം അതിരൂപതയുടെ അതിരുകൾ ലോകം മുഴുവൻ വ്യാപിപ്പിക്കാൻ യുകെകെസിഎ നിരന്തരശ്രമം നടത്തികൊണ്ടിരിക്കുമെന്നു സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുരയും പറഞ്ഞു.

സീറോ മലബാർ സഭയുമായി ചേർന്ന് നിന്നുകൊണ്ടാണ് നമ്മൾ വളർന്നതും നമ്മൾ തനിമ നിലനിർത്തി പോരുന്നതുമെന്ന് ബിഷപ്പ് പണ്ടാരശേരി പറഞ്ഞു.വിശ്വാസമാണ് ക്‌നാനായ സഭയുടെ ആത്മാവ് എന്നും അതിനു മുൻതൂക്കം നൽകി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതില്ലെങ്കിൽ ക്‌നാനായ കൂട്ടായ്മ ഒരു കമ്പനിയുടെ ഒരു ട്രസ്റ്റോ സംഘടനയോ പോലെയായി മാറും. അതുകൊണ്ട് വിശ്വാസത്തിന് പ്രാധാന്യം നൽകി ക്‌നാനായ ജനത പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്നു സംസാരിച്ച മാർ സ്രാമ്പിക്കൽ ക്‌നാനായക്കാരുടെ തനിമയിൽ ഊന്നിയുള്ള സഭ സംവിധാനം യുകെയിൽ വരുന്നതിനു താൻ വ്യക്തിപരമായി എതിരല്ലെന്നു പറഞ്ഞു. അതിനു വേണ്ടി എല്ലാ പിന്തുണയും പ്രോത്സാഹനങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ക്‌നാനായക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച് പറയാനും അദ്ദേഹം പറയാൻ മറന്നില്ല. പിതാവിന്റെ ഓരോ വാക്കുകളും കയ്യടികളോടെയാണ് ക്‌നാനായക്കാർ സ്വീകരിച്ചത്.

റാലിക്കുശേഷം നടന്ന പൊതുസമ്മേളനം മാർ പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു. യുകെകെസിഎ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബിജു മടക്കകുഴി അധ്യക്ഷം വഹിച്ചു. കൺവെൻഷന്റെ മുഖ്യാതിഥികളായി വെസ്റ്റ് മിനിസ്റ്റർ രൂപതാ ബിഷപ്പ് മാർ പോൾ മക്ക്ലീൻ, സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനുമൊപ്പം, ഗ്ലോസ്റ്റർഷെയർ മേയർ ക്ലാര സഡ്വിൽ, കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചു. മുഴുവൻ വൈദികരും അണിനിരന്ന വിശുദ്ധ കുർബ്ബാനയും കൺവെൻഷനിൽ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP