Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിറ്റ്‌സർലൻഡിൽ കേളി ഓണാഘോഷം സെപ്റ്റംബർ ആറിന്

സ്വിറ്റ്‌സർലൻഡിൽ കേളി ഓണാഘോഷം സെപ്റ്റംബർ ആറിന്

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ആറിന് ഉച്ചയ്ക്ക് 12ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് സമ്മേളനവും കലാസന്ധ്യയും അരങ്ങേറും.

സൂറിച്ചിലുള്ള കുസ്‌നാഹ്റ്റ് ഹെസ്ലി ഹാളിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക. (Hesli, Halle, Unterheslibachstrasse 33, 8700 Kusnacht, Zurich).  സ്വിറ്റ്‌സർലൻഡിലെ ഇന്ത്യൻ അംബാസിഡർ എം കെ ലോകേഷ് ഐഎഫ്എസ് മുഖ്യാതിഥിയും പത്മശ്രീ സി സുധാ വർഗീസ് വിശിഷ്ടാതിഥിയും ആയിരിക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് പയസ് പലത്രകടവിൽ, ജോലി പാലക്കുടി, ദീപ മേനോൻ, ജേക്കബ് മാളിയേക്കൽ എന്നിവർ കൺവീനർമാരായ കമ്മിറ്റിയും ബാബു കാട്ടുപലം, ജിനു കുളങ്ങര, കുര്യാക്കോസ് മണിക്കുറ്റിയിൽ, ജോൺ താമരശേരി, ജോയി അവരപ്പാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP