Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒ.ഐ.സി.സി യു.കെയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഒ.ഐ.സി.സി യു.കെയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


ലണ്ടൻ: ഒ.ഐ.സി.സി യു.കെ സൗത്ത് വെസ്റ്റ് റീജണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൗത്ത് വെസ്റ്റ് റീജണിലെ ബാത്ത് ഓഡ് ഡൗൺ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന യോഗത്തിൽ സൈബു ജോർജ് അധ്യക്ഷനായിരുന്നു. സൗത്ത് വെസ്റ്റ് റീജണൽ വൈസ് പ്രസിഡന്റ് ജഗ്ഗി ജോസഫ് ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. യു.കെ മലയാളി സമൂഹത്തിലെ യുവതലമുറ ഭാരതത്തിന്റെ ദേശീയതയെക്കുറിച്ചും സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചും അവബോധമുള്ളവരായി വളർന്നു വരേണ്ടവരാണെന്ന് ജഗ്ഗി ജോസഫ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രത്യേകം സൂചിപ്പിച്ചു. ഷൈൻ, റെജിമോൻ അബ്രാഹം, തങ്കച്ചൻ, വിൽസൺ തുടങ്ങിയർ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് മധുരപലഹാര വിതരണവും നടത്തി. യോഗത്തിനു ശേഷം ബാത്ത് കൗൺസിൽ കമ്മറ്റി രൂപീകരിച്ചു.

സൗത്ത് വെസ്റ്റ് റീജണിലെ വിവിധ കൗൺസിലുകളിൽ കമ്മറ്റി രൂപീകരണം പുരോഗമിക്കുകയാണെന്നും ഒക്ടോബറിൽ ബ്രിസ്‌റ്റോളിൽ ഒ.ഐ.സി.സി യു.കെ  സൗത്ത് വെസ്റ്റ് റീജണൽ പ്രവർത്തക കൺവൻഷൻ സംഘടിപ്പിക്കുമെന്നും ജഗ്ഗി ജോസഫ് അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് ജെയ്‌സൺ ജോർജ് ഉൾപ്പെടെ ദേശീയ നേതാക്കൾ പ്രവർത്തക കൺവൻഷന് പങ്കെടുക്കും.   

 

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP