ബെന്നി ബഹനാന് ഒ.ഐ.സി.സി യു.കെ സ്വീകരണം നൽകുന്നു; ഏപ്രിൽ 5ന് കവൻട്രിയിൽ
April 02, 2018 | 11:48 AM IST | Permalink

സ്വന്തം ലേഖകൻ
ബ്രിട്ടണിലെത്തുന്ന കെപിസിസി ഉന്നതാധികാര സമിതി അംഗവും എ.ഐ.സി.സി മെംബറുമായ ബെന്നി ബഹനാൻ എക്സ് എംഎൽ.എയ്ക്ക് ഒ.ഐ.സി.സി യു.കെ സ്വീകരണം നൽകുന്നു. ഏപ്രിൽ 5 വ്യാഴാഴ്ച്ച മിഡ്ലാന്റ്സിലെ കവൻട്രിയിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു രംഗത്ത് പ്രവർത്തിച്ച് യു.കെയിലേയ്ക്ക് കുടിയേറിയിട്ടുള്ളവരും ശ്രീ ബെന്നി ബഹനാൻ എംഎൽഎയായിരുന്ന പിറവം, തൃക്കാക്കര നിയോജകമണ്ഡലത്തിൽ നിന്നുള്ളവരും അദ്ദേഹത്തിന്റെ ജന്മനാടായ പെരുമ്പാവൂർ നിന്നുള്ളവരും യോഗത്തിൽ പങ്കെടുക്കും.
ജെയ്സൺ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിനു എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.
പരിപാടി നടക്കുന്ന സ്ഥലം:
St Michael's Church Hall
365 B Walsgrave Road
CV2 4BG
സമയവും തീയതിയും:
ഏപ്രിൽ 5 വ്യാഴാഴ്ച്ച, 6 പി.എം
കൂടുതൽ വിവരങ്ങൾക്ക്:
ജോൺസൺ യോഹന്നാൻ: 07737541699
ഷീജോ വർഗ്ഗീസ്: 07852931287
