Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലണ്ടനിൽ യുഡിഫിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്‌ച്ച

ലണ്ടനിൽ യുഡിഫിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്‌ച്ച

ന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുടെ നേതൃത്വത്തിൽ ലണ്ടനിൽ യുഡിഫ് പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 ഞായറാഴ്‌ച്ച ലണ്ടൻ മനോർ പാർക്കിലുള്ള കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒഐസിസി, കെഎംസിസി, കേരളാ കോൺഗ്രസ് യുകെ, RSP തുടങ്ങിയ യുഡിഫ് ഘടക കക്ഷികളുടെ യുകെയിലെ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.

അടുത്തു നടക്കുവാൻ പോകുന്ന ഇന്ത്യൻ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതു പാർലമെന്റ് മണ്ഡലങ്ങളിലും മത്സരിക്കുന്ന യുഡിഫ് സ്ഥാനാർത്ഥികളെയും വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒരു മതേതര ജനാധിപത്യ സർക്കാർ നിലവിൽ വരിക എന്നീ ലക്ഷ്യങ്ങളോടു കൂടെയാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സമ്മേളനത്തിൽ യുഡിഫിലെ ഇരുപതു സ്ഥാനാർത്ഥികളെയും പരിചയപ്പെടുത്തിക്കൊണ്ട് പ്രതിനിധികൾ സംസാരിക്കും യുഡിഫ് തിരഞ്ഞെടുപ്പ് നയങ്ങളും ചർച്ചാ വിഷയമാകും. ഈ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും മതേതര ഇന്ത്യ നിലനിൽക്കേണ്ടതിന്റെ ആവിശ്യകതയെയും കുറിച്ച് വിവിധ നേതാക്കൾ സംസാരിക്കും. കേരളത്തിൽ നിന്നും വിവിധ യുഡിഫ് നേതാക്കൾ വീഡിയോ കോൺഫറൻസ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും.

ഇന്ത്യയിൽ മതേതരത്വം പുലരാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ആഗ്രഹിക്കുന്ന എല്ലാ ജനാതിപത്യ വിശ്വാസികളെയും ഈ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു. സമ്മേളനം നടക്കുന്ന വേദി : കേരളാ ഹൗസ് , മാനോർ പാർക്ക്, ഈസ്റ്റ് ഹാം, ലണ്ടൻ E12 5AD തിയതി : ഏപ്രിൽ 7 ഞായറാഴ്ച സമയം : 5 pm

കൂടുതൽ വിവരങ്ങൾക്ക് T ഹരിദാസ് : ?07775 833754? ഷൈമോൻ തോട്ടുങ്കൽ :07737 171244? സഫീർ N K : 07424800924 ഗിരി മാധവൻ : 07932 928363 ടോണി ചെറിയാൻ : 07584 074707 തോമസ് പുളിക്കൻ : 07912 318341 കുമാർ സുരേന്ദ്രൻ : 07979 352084 അൽസഹാർ അലി : ??07887 992999

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP