Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വാൻസി മലയാളികളുടെ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്; പൂക്കള മത്സരവും വടംവലിയും ആവേശം പകരും

സ്വാൻസി മലയാളികളുടെ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്; പൂക്കള മത്സരവും വടംവലിയും ആവേശം പകരും

സ്വാൻസി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. കേരളീയരേക്കാൾ ഉത്സാഹപൂർവ്വം ഓണം ആഘോഷിക്കുന്ന പ്രവാസി മലയാളികൾക്കൊപ്പം ചേരാൻ സ്വാൻസിയിലെ മലയാളികളും ഒരുക്കങ്ങൾ ആരംഭിച്ചു.  സ്വാൻസി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ അഞ്ചിന് പോണ്ടിലിവ് വില്ലേജ് ഹാളിൽ വച്ച് നടക്കും.

പതിവ് പോലെ പൂക്കള മത്സരത്തോടെയായിരിക്കും ഇത്തവണയും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. രാവിലെ 09.30 ന് പൂക്കള മത്സരം ആരംഭിക്കും. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. പൂക്കള മത്സരത്തെ തുടർന്ന്! സ്വാൻസിയിലെ മലയാളികളെ സന്ദർശിക്കാൻ എത്തുന്ന മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും  ചെണ്ട മേളത്തിന്റെയും താലപ്പൊലികളുടെയും അകമ്പടിയോടെ  സ്വീകരിച്ചാനയിക്കും.

 10.30 ന് ഈശ്വര പ്രാർത്ഥനയോടെ ഓണഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമാകും. സ്വാൻസി മലയാളി അസോസിയേഷനിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അണി നിരക്കുന്ന വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകളാണ് ഇത്തവണ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. നൃത്ത നൃത്ത്യങ്ങൾ, തിരുവാതിര, കോമഡി സ്‌കിറ്റ് തുടങ്ങി നിരവധി ഇനങ്ങൾ ആണ് കാണികൾക്ക് ആസ്വദിക്കാനായി അസോസിയേഷൻ അംഗങ്ങൾ ഒരുക്കുന്നത്. കലാപരിപാടികൾക്ക് ശേഷം നടക്കുന്ന പൊതുയോഗത്തിൽ വച്ച് അസോസിയേഷൻ നടത്തിയ സ്പോർട്സ് ഡേയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും.

ഓണഘോഷങ്ങളുടെ ആസ്വാദ്യത വർദ്ധിപ്പിക്കാനായി വിഭവ സമൃദ്ധമായ ഓണസദ്യയും വൈകുന്നേരം ചായയും നാടൻ പലഹാരങ്ങളും ഉണ്ടായിരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ലിൻസി മെമോറിയൽ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം ആയിരിക്കും മറ്റൊരു പ്രധാന ആകർഷണം. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് സ്വാൻസിയിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ജിജി ജോർജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ് എന്നിവർ അറിയിച്ചു .




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP