1 usd = 71.30 inr 1 gbp = 93.25 inr 1 eur = 78.62 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.69 inr

Jan / 2020
25
Saturday

തൃശൂർ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനിൽ സംഗീതസാന്ദ്രമായി കൊണ്ടാടി

July 22, 2019 | 10:51 AM IST | Permalink



തൃശൂർ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനിൽ സംഗീതസാന്ദ്രമായി കൊണ്ടാടി

ശരത് സുധാകരൻ

ഓക്സ്ഫോർഡ്: ബ്രിട്ടിനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂർ ജില്ല രൂപീകരിച്ചിട്ട് 70 വർഷം പൂർത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂർ ജില്ലയുടെ മക്കൾ തങ്ങളുടെ ജില്ല കുടുംബ സംഗമത്തിന് ഒത്തുചേരാൻ തെരഞ്ഞെടുത്തത് എന്നത് ഒരു പ്രത്യേകതയായി തന്നെ പറയാം. സപ്തതിയുടെ നിറവിൽ നിൽക്കുന്ന തൃശ്ശൂർ ജില്ലയ്ക്ക് കേരളത്തേക്കാൾ ഏഴ് വയസ്സ് മൂപ്പുണ്ട്. 1949 ജൂലൈ ഒന്നിന് പിറന്നുവീണ തൃശ്ശൂർ ജില്ലയുടെ ഭാഗമായിരുന്നു ഇന്നത്തെ എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും. പിന്നീട് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്.

ജില്ലയുടെ മക്കൾക്ക് നിറപുഞ്ചിരിയോടെ സ്വാഗതം ഏകി മയൂഖ ലക്ഷ്മിയും സായൂജ് കൈതക്കാട്ടും രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കം കുറിച്ചു. ജുവാന മരിയ കടവിയും ഇസ ആന്റുവും ചേർന്ന് ആലപിച്ച പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഈ കഴിഞ്ഞ 2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ ദുരിതം വിതച്ച മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് നമ്മുടെ സഹോദരീസഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വീടും സ്വത്തും നഷ്ടപ്പെട്ടവർക്ക് അവയെല്ലാം പുനരധിവസിപ്പിക്കാനായിട്ടുള്ള എല്ലാവിധ പ്രാർത്ഥനകളും ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ പേരിൽ നേരുകയും ഒരു മിനിറ്റ് നേരം എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ പ്രസിഡന്റ് അഡ്വ. ജെയ്സൺ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു.

ഗോയത്തിൽ ജില്ലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീല്ല കുടുംബസംഗമം സോളിസിറ്റർ ജോബി ജോസഫ് കുറ്റിക്കാട്ട് നിലവിളക്കിൽ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ ചിന്നിച്ചിതറിക്കിടക്കുന്ന നാട്ടുകാർക്ക് വർഷത്തിലൊരിക്കൽ കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതെന്ന് ഉത്ഘാടകനായ സോളിസിറ്റർ ജോബി ജോസഫ് കുറ്റിക്കാട്ട് സദസ്യരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു. തൃശ്ശൂർ അതിരൂപതയിൽ നിന്ന് ബ്രിട്ടനിൽ വൈദികസേവനം ചെയ്യുന്ന ഫാ: ബിനോയി നിലയാറ്റിങ്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉത്ഘാടന സമ്മേളനത്തിന് മാറ്റുകൂട്ടി. ശക്തന്റെ നാട്ടിൽനിന്ന് വരുന്ന ഫാ: ബിനോയി തൃശ്ശൂരിനെക്കുറിച്ച് പറഞ്ഞപ്പോൾ ഒത്തിരി വാചാലനായി. ഒരു നാടിന്റെ മുഴുവൻ വികാരമാണ് തൃശിവപേരൂർ പൂരം എന്ന് ഫാ: ബിനോയി തന്റെ പ്രസംഗത്തിൽ കൂടി സൂചിപ്പിച്ചു.

തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ മുൻ രക്ഷാധികാരി മുരളി മുകുന്ദൻ, സംഘടനയുടെ വൈസ് പ്രസിഡന്റ് ജീസൺ പോൾ കടവി, വി പ്രൊട്ടക്റ്റ് ഇൻഷുറൻസിന്റെ സൻജു സെബാസ്റ്റ്യൻ എന്നിവർ ആശംസ പ്രസംഗം നടത്തുകയും ജോസ് കുരുതുകുളങ്ങര സ്വാഗതവും രാജു റാഫേൽ നന്ദിയും പറഞ്ഞു.

സ്വയം പരിചയപ്പെടുത്തൽ പരിപാടിയിലൂടെ തങ്ങളുടെ തൊട്ടടുത്ത ദേശക്കാരെയും ബന്ധുക്കളെപ്പോലും എന്തിന് നാട്ടിൽ ഒരു ദേശത്തുനിന്നുതന്നെ യുകെയിലേയ്ക്ക് വന്നവർക്ക് പോലും കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് ജില്ല കുടുംബസംഗമത്തിലൂടെ കൈവന്നത്.

കുട്ടികളുടെ കലാപരിപാടികളിൽ ഇവിക്ക, ഫ്രെയ, ലിവിയ, നേഹ, ഇവ എന്നിവർ നയിച്ച മോഹന കല്യാണി തില്ലാന ക്ലാസിക്കൽ ഡാൻസോടുകൂടി ആരംഭിച്ചു. ബെഞ്ചമിൻ നൈജോവിന്റെ പാട്ടും തുടർന്ന് ഓസ്റ്റിനും റൂഫസും ചേർന്നുകൊണ്ടുള്ള ഡ്യൂയറ്റ് ഡാൻസും ജുവാന മരിയ കടവിയുടെ സിംഗിൾ ഡാൻസും ഗൗതം, അർജുൻ എന്നിവർ ഹാർമോണിയവും തബലയും കൊണ്ട് നടത്തിയ മ്യൂസിക്കും തുടർന്ന് അർജുനനും ഗൗതമും കൂടിയുള്ള സിനിമാറ്റിക് ഡാൻസും എൽബയുടെ പാട്ടും ചടങ്ങിന് കൂടുതൽ മിഴിവേകി.

പൊതുസമ്മേളനത്തിനും മറ്റ് കാര്യപരിപാടികൾക്കും കൂടി ജിനിത നൈജോയും ആന്റോയും ചേർന്നുള്ള ആങ്കറിംങ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ വനിതാവിഭാഗത്തിന്റെ ദേശീയ നേതാവായ ഷൈനി വനിതാവിംഗിന് ചുക്കാൻ പിടിച്ചപ്പോൾ വനിതാവിംഗിന്റെ മുൻനിര നേതാക്കളായ പ്രിൻസി, കുമാരി, ജോളി. വിജി, ജീനിത, കവിത, ലക്ഷിമി, നവമി, നീലിമ എന്നിവർ സഹായഹസ്തങ്ങളുമായി മുന്നിൽ തന്നെയുണ്ടായിരുന്നു.

1960-കളിൽ ഇവിടെ എത്തിച്ചേർന്ന ശാദര മേനോന്റെ കുടുംബ സംഗമത്തിലേയ്ക്കുള്ള കടന്നുവരവും അവരുടെ നാട്ടിലെയും യുകെയിലെയും ജീവിതാനുഭവങ്ങൾ പങ്കു വച്ചതും ജില്ലാ നിവാസികൾ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ജില്ലാ സംഗമത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ അവസാനം വരെ നടുനായകത്വം വഹിച്ചിരുന്ന പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പിന്റെ അകമഴിഞ്ഞ പ്രവർത്തനങ്ങളെ ജില്ലാ നിവാസികൾ ഒത്തിരി പ്രശംസിക്കുകയും നേരിട്ടും അല്ലാതെയും ജോസഫ് ഇട്ടൂപ്പിനെ അഭിനന്ദിക്കുകയും നന്ദിപറയുന്നതും ചെയ്യുന്നത് എല്ലാവർക്കും കാണാമായിരുന്നു. വളരെ രുചിയേറിയ തൃശ്ശൂർ നാടൻ ഭക്ഷണം എല്ലാവർക്കും ഒരുക്കിയ ജോസഫ് ഇട്ടൂപ്പിനെ ജില്ലാ നിവാസികൾ ഐകകണ്ഠ്യേന മുക്തകണ്ഠം പ്രശംസിച്ചു. ഇദംപ്രദമായി യൂത്ത്വിംഗിന്റെ അകമഴിഞ്ഞ പിന്തുണ ജില്ലാ സംഗമത്തിന് നൽകിക്കൊണ്ട് യൂത്ത്വിംഗിന്റെ നേതാക്കളായ നേതാക്കളായ കണ്ണനും ലക്ഷ്മിയും പരിപാടികൾ സമയബന്ധിതമായി നടത്തുന്നതിന് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

അടുത്ത വർഷം മുതൽ ഒരു വർഷം പ്രാതിനിധ്യ സ്വഭാവമുള്ള എജിഎം (അഏങ) നടത്തുകയാണെങ്കിൽ അതിന്റെ തൊട്ടടുത്ത കൊല്ലം വിപുലമായ ജില്ലാ കുടുംബസംഗമം നടത്തുവാൻ പൊതുയോഗം തീരുമാനിച്ചു. ഇതുപ്രകാരം അടുത്ത വർഷം സംഘടനയുടെ എജിഎം ആയിരിക്കും നടത്തുക. പ്രേഷകരിൽ സംഗീതത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിച്ചു കൊണ്ട് യുകെയിലെ ആന്റോ നേതൃത്വം കൊടുക്കുന്ന മെലഡി ബീറ്റ്സിന്റെ ഓർക്കസ്ട്രയുടെ ഗാനമേള കാണികളിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. ആന്റോയും ഡിനിയും എൽബയും അടങ്ങുന്ന ഓർക്കസ്ട്ര ഗ്രൂപ്പ് ശ്രോതാക്കളെ സംഗീതത്തിന്റെ പെരുമഴയിലേയ്ക്കാണ് കൊണ്ടുചെന്നെത്തിച്ചത്. പരിപാടികൾ വൻ വിജയമാക്കാൻ സഹായിച്ച എല്ലാ സ്പോൺസർമാർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. റാഫിൽ ടിക്കറ്റിൽക്കൂടി വിജയികളായവർക്ക് സംഘടനയുടെ ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു.

ബ്രിട്ടനിലെ യൂണിവേഴ്സിറ്റി നഗരത്തിൽ അരങ്ങേറിയ ജില്ലാ കുടുംബ സംഗമം വൻ വിജയമാക്കുന്നതിന് അക്ഷീണം പ്രയത്നിച്ച പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പ്, മുൻനിരനേതാക്കളായ ജോൺസൺ പെരിഞ്ചേരി, റാഫേൽ ഇടപ്പള്ളി, അജേഷ് വാസുദേവൻ, ജുബിൻ അബ്ദുൾ കരീം, ജിജി വർഗീസ്, ജിമ്മി പൊഴോലിപ്പറമ്പിൽ, നൈജോ കളപ്പറമ്പത്ത്, സിബി കുര്യാക്കോസ്, ശരത് സുധാകരൻ, വിമൽ ജോർജ്, പ്രജീഷ് മോഹനൻ എന്നിവരുടെ പ്രവർത്തനങ്ങളെ ജില്ലാനിവാസികൾ നന്ദിയോടെ സ്മരിച്ചു.

ലണ്ടന്റെ ഹൃദയനഗരങ്ങളായ ഈസ്റ്റ്ഹാമിലും ക്രോയ്ഡോണിലും മിഡ്ലാന്റ്സിനു സമീപം ഗ്ലോസ്റ്ററിലെ ചെൽറ്റനാമിലും ഇംഗ്ലണ്ടിന്റെ നോർത്തായ ലിവർപൂളിലും ഗ്രേറ്റർ ലണ്ടനിലെ ഹെമൽഹെംപ്സ്റ്റഡിലും ഇപ്പോൾ ബ്രിട്ടന്റെ പ്രമുഖ യൂണിവേഴ്സിറ്റി നഗരമായ സൗത്ത് ഈസ്റ്റിലെ ഓക്സ്ഫോർഡിലും എത്തിനിൽക്കുകയാണ് തൃശ്ശൂർ ജില്ലയുടെ കൂട്ടായ്മ.

ആദ്യമായി ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് റീജിയണിലേയ്ക്ക് കടന്നുവന്ന ജില്ലാകൂട്ടായ്മയെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകം മുറുകെ പിടിച്ചുകൊണ്ടുള്ള നൃത്തത്തിന്റെയും വാദ്യമേളാഘോഷത്തിന്റെയും പ്രൊഫഷണൽ സംഗീതത്തിന്റെയും അകമ്പടിയോടെയാണ് യൂണിവേഴ്സിറ്റിയുടെ നാട്ടുകാർ വരവേറ്റത്.

കേരളത്തിലെ പൂരത്തിന്റെ പൂരമായ തൃശ്ശൂർ പൂരം യുകെയിലെ തൃശ്ശൂർകാർക്ക് ഒരു ലഹരിയാണ്. സാം ശിവ, ഷിനോ പോൾ, രാജേഷ് ചാലിയത്ത് എന്നിവർ നേതൃത്വം നൽകിയ കേരളത്തിൽ നിന്ന് വന്ന പ്രെഫഷണൽ ലൈവ് മ്യൂസിക്കൽ പരിപാടി മാനത്ത് പൊട്ടിവിരിയുന്ന വിവിധ വർണ്ണങ്ങളായ അമിട്ട് കണ്ട് ആസ്വദിക്കുന്ന പൂരം ആസ്വാദകരുടെ അനുഭവം പോലെയായിരുന്നു.

കീബോർഡ്, ഗിറ്റാർ, ഡ്രം എന്നിവകൊണ്ട് സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച് സംഗിതത്തിന്റെ അനന്തവിഹായസിലേയ്ക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി ഒരിക്കലും മറക്കാനാവാത്ത ഒരു നവ്യാനുഭവം സൃഷ്ടിക്കുക തന്നെയായിരുന്നു. തണ്ടർ 2019 ലൂടെ സാം ശിവയും ഷിനോ പോളും രാജേഷ് ചാലിയത്തും യുണിവേഴ്സിറ്റി നഗരമായ ഓക്സ്ഫോർഡിൽ ചെയ്തത്.

പ്രെഫഷണൽ ലൈവ് സംഗിതത്തിന്റെ ലഹരിയിൽ അമർന്ന ജില്ലാ നിവാസികൾ നേരം ഏറെ വൈകിയതിനുശേഷം തിരുവമ്പാടിയും പാറമേക്കാവും പരസ്പരം ഉപചാരം ചൊല്ലി പിരിയുന്ന ആചാരം പോലെ നമുക്ക് ഇനി അടുത്ത പ്രാവശ്യം കാണാം എന്ന് പറഞ്ഞ് പിരിയുകയായിരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു
സഞ്ജു..സഞ്ജു...സഞ്ജു കി ജയ്...തങ്ങളുടെ കണ്ണിലുണ്ണിക്കായി ശബ്ദമുയർത്തി ഓക്ലൻഡിലെ മലയാളികൾ; അയ്യോ വേണ്ടേ എന്ന മട്ടിൽ നാണം പുരണ്ട ചിരിയോടെ കൈ കൊണ്ട് അംഗ്യം കാട്ടി സഞ്ജു സാംസൺ; ട്വന്റി-20 ടീമിൽ വീണ്ടും ഇടം പിടിച്ചിട്ടും റിസർവ് ബഞ്ചിലിരിക്കേണ്ടി വന്ന താരത്തിന് വേണ്ടിയുള്ള മുറവിളി കൗതുകത്തോടെ നോക്കി നായകൻ കോഹ്ലിയും
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സ്‌കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിര്; സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അത് പറ്റില്ല; മതേതരത്വം നിലനിർത്തുന്നതിന് മതപഠന ക്ലാസുകൾ തടസ്സം; സർക്കാർ അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം അരുത്; പ്രത്യേകമതത്തിന്റെ സ്വകാര്യ അൺഎയ്ഡഡ് സ്‌കൂൾ ആണെങ്കിലും പാടില്ല; വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും നിർണായ വിധിയിൽ ഹൈക്കോടതി
'ഇടതുകാലിന് മഴുകൊണ്ട് പലതവണ വെട്ടിയശേഷം അവർ എന്നെ തൂക്കിയെടുത്ത് റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി; ഉടൽ ടാർറോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയിൽ എന്നെ മലർത്തിയിട്ടു; മഴു പിടിച്ചയാൾ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ വിപരീത ദിശയിൽ ചെരിച്ച് രണ്ടു വെട്ടുവെട്ടി; അസ്ഥികൾ മുറിഞ്ഞ് കൈത്തണ്ട മുക്കാൽ ഭാഗം അറ്റു; കൈക്കുഴയോട് ചേർന്ന് പലതവണ വെട്ടി; അങ്ങനെ അവർ എന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി'; നടുക്കുന്ന ഓർമ്മകളുമായി ജോസഫ് മാഷിന്റെ അത്മകഥ വൈറലാവുമ്പോൾ
രൂപശ്രീയും വെങ്കിട്ടരമണയും ഒരേ സമയം ജോലിക്ക് കയറിയവർ; സൗഹൃദത്തിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങൾ; മറ്റൊരാളുമായി കൂട്ടൂകാരിക്ക് അടുപ്പമുണ്ടെന്ന തോന്നൽ ഡ്രോയിങ് മാഷിന്റെ മനോനില തെറ്റിച്ചു; സാമ്പത്തിക തർക്കങ്ങൾ പ്രതികാരം ഇരട്ടിച്ചു; സ്‌കൂളിൽ വിളിച്ചു വരുത്തി വീട്ടിൽ കൊണ്ടു പോയി ബക്കറ്റിൽ തല മുക്കി കൊലപാതകം; കൂട്ടുകാരന്റെ സഹായത്താൽ കടലിൽ മൃതദേഹം ഉപേക്ഷിച്ചതും രക്ഷപ്പെടൽ തന്ത്രത്തിന്റെ ഭാഗം; മിയാപദവിലെ അദ്ധ്യാപികയുടെ കൊലയിൽ നിർണ്ണായകമായത് ഫോറൻസിക് പരിശോധന
മുസ്ലീങ്ങൾ രാജ്യം വിടേണ്ടി വരുമെന്ന തരത്തിലുള്ള പ്രചാരണം ചെറുക്കണം; പൗരത്വം നൽകുന്നതിൽ നിന്ന് അഭയാർഥികളായ മുസ്ലീങ്ങളെ ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്; ഹിന്ദുക്കളെ മുഴുവൻ ശത്രുക്കളായി കണ്ടുള്ള സമരരീതി തിരിച്ചടിക്കും; എസ്ഡിപിഐയും വെൽഫയർ പാർട്ടിയും രാഷ്ട്രീയ മുതലെടുപ്പിന് നോക്കുമ്പോൾ സിപിഎമ്മിന്റെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്ക്; ലീഗിന്റെ പേടി പരമ്പരാഗത വോട്ടുകൾ തീവ്രവാദ സംഘടനകൾ കൈക്കലാക്കുമെന്നും; ജന്മഭൂമി അഭിമുഖത്തിൽ എല്ലാം തുറന്നടിച്ച് ആര്യാടൻ മുഹമ്മദ്
അമിതമായി എംസാന്റ് കയറ്റിയതിന് പിഴ ചുമത്തിയപ്പോൾ ഇപ്പോൾ പണമില്ലെന്നും ലോഡ് ഇറക്കിയതിന് ശേഷം കായംകുളം ആർ.ടി ഓഫീസിൽ അടയ്ക്കാമെന്നും അപേക്ഷ; മനസ്സലിവ് തോന്നിയ മോട്ടോർ വാഹന ഉദ്യോഗസ്ഥരെ പറ്റിച്ച് മടങ്ങി വരാതെ ഡ്രൈവർ; റോഡ് ടെസ്റ്റിനിറങ്ങിയപ്പോൾ പെറ്റി അടയ്ക്കാതെ മുങ്ങിയ ടോറസ് വീണ്ടും മുന്നിൽ; കണ്ടപാടേ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ തേടി നെട്ടോട്ടം
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു