Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുകെകെസിഎ പുറത്തിറക്കുന്ന മ്യൂസിക് സിഡി യിൽ പാടാൻ സുവർണ്ണാവസരം: യൂണിറ്റംഗങ്ങൾക്ക് അപേക്ഷിക്കാം

യുകെകെസിഎ പുറത്തിറക്കുന്ന മ്യൂസിക് സിഡി യിൽ പാടാൻ സുവർണ്ണാവസരം: യൂണിറ്റംഗങ്ങൾക്ക് അപേക്ഷിക്കാം

ലണ്ടൻ: പതിനാറാമത് യു.കെ. കെ. സി. എ കൺവൻഷന്റെ സ്വാഗത ഗാനത്തിനുള്ള വരികൾ യു. കെ യിലെ ക്‌നാനായ അംഗങ്ങളിൽ നിന്നും ക്ഷണിച്ചപ്പോൾ ലഭിച്ച ഏഴ് എൻട്രികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൊഫഷണൽ മ്യൂസിക് സി. ഡി യിൽ പാടുവാനുള്ള അവസരം ഒരുങ്ങുന്നു. സ്വാഗത ഗാനമടക്കം ഏഴ് പാട്ടുകൾക്കും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാന്റ്റി ആൻഡ്റണി അങ്കമാലിയാണ്. ഇതിൽ സ്വാഗതഗാനമൊഴിച്ചുള്ള ആറ് പാട്ടുകൾക്ക് ഗായകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

യു.കെ. കെ. സി. എ എന്ന സംഘടനയെ കൂടുതൽ ജനകീയമാക്കുന്നതിനോടൊപ്പം യൂണിറ്റംഗങ്ങളുടെ കഴിവുകൾ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്ന ഈ സംരംഭത്തിൽ നല്ല സ്വരമാധുരിയും ശബ്ദഗാംഭീര്യവും ഉള്ള ആർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
ഓഡീഷൻ റൗണ്ടിൽ തിരഞ്ഞെടുക്കപെടുന്നവർക്കായിരിക്കും സിഡി യിൽ പാടാനുള്ള അവസരം ലഭിക്കുക. ഓഡീഷനിലേയ്ക്കായി, ഒരു മിനിറ്റിൽ കുറയാത്ത, നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഒരു ഗാനം കരോക്കെ (karaoke) യോട് കൂടിയോ അല്ലാതെയോ സ്വന്തം ശബ്ദത്തിൽ പാടി സെൻട്രൽ കമ്മിറ്റിക്ക് അയച്ചു കൊടുക്കുക.. ഷാന്റ്റി ആൻഡ്റണി ഉൾപ്പെടുന്ന പാനലായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.


നിബന്ധനകൾ

1) 18 വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാവർക്കും പങ്കെടുക്കാം.
2) യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ ആയിരിക്കണം മത്സരത്തിൽ പങ്കെടുക്കേണ്ടത്.
3) 2017 ജൂൺ 25 (ഞായറാഴ്‌ച്ച) വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ UKKCA പ്രസിഡന്റ്റ് അല്ലെങ്കിൽ സെക്രട്ടറിയുടെ പക്കൽ എത്തിച്ചേരേണ്ടതാണ്.
4) തിരഞ്ഞെടുക്കപ്പെടുന്നവർ സ്റ്റുഡിയോ റിക്കോർഡിംഗിന്റെ ചെലവിലേക്കായി 75 പൗണ്ട് നൽകേണ്ടതാണ്.
5) കൂടുതൽ പേർക്ക് അവസരം കൊടുക്കുന്നതിന്റെ ഭാഗമായി ഒരു കുടുംബത്തിൽ നിന്നും ഒരു എൻട്രി മാത്രമായിരിക്കും സ്വീകരിക്കുക.
6) സിഡിയുടെ നിർമ്മാണം, വിതരണം, പാട്ടുകളുടെ കോപ്പി റൈറ്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്തിമതീരുമാനം UKKCA സെൻട്രൽ കമ്മിറ്റിക്കായിരിക്കും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP