Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുക്മ ദേശീയ അർധവാർഷിക ജനറൽബോഡി യോഗം 16ന്

യുക്മ ദേശീയ അർധവാർഷിക ജനറൽബോഡി യോഗം  16ന്

ബർമിങ്ഹാം: യുക്മ ദേശീയ അർധവാർഷിക ജനറൽബോഡി യോഗം ജനുവരി 16ന് (ശനി) ബർമിങ്ഹാമിൽ നടക്കുമെന്നു ദേശീയ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

ബർമിങ്ഹാമിലെ ഷെൽഡൺ സെന്റ് തോമസ് മൂർ പാരീഷ് ഹാളിൽ രാവിലെ നടക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം 12.30ന് ഉച്ചഭക്ഷണത്തോടെ ആയിരിക്കും പൊതുയോഗം ആരംഭിക്കുക. യുക്മയുടെ നിലവിലുള്ള 98 അംഗ അസോസിയേഷനുകളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മൂന്നു വീതം യുക്മ പ്രതിനിധികളാണു യോഗത്തിൽ പങ്കെടുക്കുക.

യുക്മ ദേശീയ റീജണൽ നേതൃത്വങ്ങളിൽനിന്നു ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചശേഷം തയാറാക്കിയ ഭരണഘടനാ ഭേദഗതി പൊതുയോഗത്തിൽ ചർച്ച ചെയ്യും. യുക്മ അംഗങ്ങൾക്കും യുക്മ സ്‌നേഹികൾക്കും പൊതുജനങ്ങൾക്കും യുക്മ ഭരണഘടന ഭേദഗതി വരുത്തുന്നതിനു പങ്കാളിത്തം ഉണ്ടായിരിക്കും. നിങ്ങളുടെ നിർദേശങ്ങൾ 15നു(വെള്ളി) വൈകുന്നേരം അഞ്ചു വരെ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കാവുന്നതാണ്.

വിലാസം: St.Thomas More Church, Horse Shoes Lane Sheldon, Birmingham B26 3HU.

റിപ്പോർട്ട്: അനീഷ് ജോൺ  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP