Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോപ്പിലാകമാനം ചിലങ്കയുടെ മണിമുഴക്കത്തിന് കാതോർക്കുന്നു; യുക്മ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയ്ക്കു തുടക്കമാകുന്നു

യൂറോപ്പിലാകമാനം ചിലങ്കയുടെ മണിമുഴക്കത്തിന് കാതോർക്കുന്നു; യുക്മ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയ്ക്കു തുടക്കമാകുന്നു

ബാലസജീവ് കുമാർ

യുക്മ റീജിയണൽ നാഷണൽ കലാമേളകളിലൂടെ നിരവധി നാട്യമയൂരങ്ങളെയും നാട്യ തിലകങ്ങളെയുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ യുക്മയിലെ അംഗങ്ങളിലേക്കു മാത്രമായി ഒതുങ്ങിയിരുന്ന ഈ കലാമേളകൾക്ക് ഉപരിയായി യുകെയിലെ മുഴുവൻ മലയാളിക്കും അവസരം ഒരുക്കുന്നതിനായി ഈ വർഷം അണിയിച്ചൊരുക്കുന്ന പ്രോഗ്രാം ആണ് 'യുക്മ സൂപ്പർ ഡാൻസർ''.

യുകെ ഉൾപ്പെടെ യൂറോപ്പിലെ വിവിധ വേദികളിലായി ഓഡിഷൻ നടത്തി അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്കാണ് ഈ റിയാലിറ്റി ഷോയിലൂടെ അവസരം കൊടുക്കുന്നത്. യുകെയിലെ ലണ്ടനിലും ലെസ്റ്ററിലും, അയർലന്റിൽ ഡബ്ലിനിലും, സ്വിറ്റ്‌സർലാന്റിലെ സൂറിച്ചിലും ആയി ഓഡിഷനുകൾ നടത്തപ്പെടും. ഓഡിഷൻ തീയതി അപേക്ഷിക്കുന്ന മത്സരാത്ഥികളെ അറിയിക്കുന്നതാണ്.

പെർഫോമൻസിനായി തിരഞ്ഞെടുക്കപെടുന്നവരെ ഏകാംഗമായും ഗ്രൂപ്പുകളായും സെമി ക്ലാസിക്കൽ, സിനിമാറ്റിക്, ബോളിവുഡ്, ഫ്യൂഷൻ, ഫ്രീ സ്‌റ്റൈൽ തുടങ്ങിയ വിവിധ ഇനം നൃത്ത കലാ രൂപങ്ങൾ പ്രഗത്ഭരായ വിധി കർത്താക്കളുടെ മുൻപിൽ അവതരിപ്പിക്കുകയും അവതരണ മികവിന് അനുസൃതമായി അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്നതാണ്.

എല്ലാ റൗണ്ടുകളും പൂർത്തിയായതിനു ശേഷം ഫൈനലിൽ എത്തുന്ന മത്സരാർഥികൾ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടും. മാഞ്ചസ്റ്ററിൽ വച്ച് നടത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ മലയാളത്തിലെ പ്രശസ്തരായ നർത്തകർ ആയിരിക്കും വിധികർത്താക്കളായി എത്തുക. ഫൈനലിൽ എത്തുന്ന മത്സരാർത്ഥികൾ അവരുടെ മുൻപിൽ ആണ് സ്വന്തം കഴിവ് തെളിയിക്കേണ്ടത്. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും.

12 നും 20 നും വയസ്സിന് ഇടയിൽ പ്രായമുള്ള ആൺ പെൺ ഭേദമെന്യേ ഏതൊരു യൂറോപ്പ് മലയാളിക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജൂൺ മാസത്തിൽ നടക്കുന്ന ആദ്യ ഒഡിഷനിൽ നിന്നും വിധി നിർണ്ണയം നടത്തി ഇരുപത് പേരെയാണ് പിന്നീടുള്ള മത്സരങ്ങൾക്ക് തിരഞ്ഞെടുക്കുക. യുകെയിലെ നാലു നഗരങ്ങളിൽ വച്ച് ലൈവ് ആയി സ്റ്റേജിൽ വച്ചായിരിക്കും തുടക്കം മുതൽ എല്ലാ റൗണ്ടുകളിലും മത്സരങ്ങൾ നടത്തപ്പെടുക. എല്ലാ സ്റ്റേജിലും രണ്ടു റൗണ്ടുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് എലിമിനേഷൻ ഉണ്ടായിരിക്കും. പ്രശസ്തരായ നർത്തകരും കോറിയോ ഗ്രാഫറും അടങ്ങുന്ന വിധികർത്താക്കൾ ആയിരിക്കും വിധി നിർണ്ണയം നടത്തുക. ഓരോ റൗണ്ടും ഏതൊക്കെ രീതികളിൽ വേണമെന്ന് വിദഗ്ധ സമിതി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും.

യുക്മ സ്റ്റാർ സിങ്ങർ ഗ്രാൻഡ് ഫിനാലെ വേദിയിൽ വച്ച് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ തിരി തെളിയും. യുക്മ സൂപ്പർ ഡാൻസറിന്റെ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബ്, യുക്മ ദേശീയ നിർവാഹക സമിതി അംഗം കുഞ്ഞുമോൻ ജോബ് എന്നിവർ ആയിരിക്കുമെന്ന് യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു.

മത്സരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക

യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് - 07883068181, ചീഫ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. ദീപ ജേക്കബ് - 07792763067, കുഞ്ഞുമോൻ ജോബ് - 07828976113


മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള മത്സരാർത്ഥികൾ ഇവിടെ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP