Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ആഘോഷം നവംബർ 4ന്; തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയമൊരുക്കും

വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ആഘോഷം നവംബർ 4ന്; തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയമൊരുക്കും

സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് 2017 ലെ കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 4 ന് നടത്തുവാൻ സൂറിച്ചിൽ കുടിയ എക്‌സിക്യുട്ടീവ് കമ്മറ്റി തീരുമാനിച്ചു. ഈ വർഷത്തെ പ്രധാന ആകർഷണം കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാൻഡ് തൈക്കുടം ബ്രിഡ്ജ് സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് സ്വിസ്സ് മലയാളികളെ ആനയിക്കുമെന്നതാണ്.

ഗോവിന്ദ് മേനോൻ സിദ്ധാർഥ് മേനോൻ എന്നീ സഹോദരന്മാർ ചേർന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യൻ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികൾക്കിടയിൽ വൻ തരംഗം ആയി മാറി. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയിൽ അമ്പരിപ്പിക്കുന്ന പ്രകടനവുമായി 18 പ്രശസ്ത കലാകാരന്മാരാണ് തൈക്കുടം ബ്രിഡ്ജിന്റെ ഈ ഷോയിൽ പങ്കെടുക്കാനെത്തുന്നത്. മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോയിലും ഏറ്റവുമധികം ആരാധകരുള്ള ബാൻഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്‌ബുക്കിൽ 16 ലക്ഷത്തോളം ആരാധകർ ഉള്ള ഇവരുടെ പാട്ടുകൾ യൂട്യൂബിൽ 60 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. ഒരു ബിഗ് ബഡ്ജറ്റ് മെഗാ ഇവന്റ് ആയി സ്വിസ്സ് മലയാളികളുടെ ചരിത്രത്തിൽ രേഖപ്പെടുമെന്ന് ഉറപ്പുള്ള ഈ പ്രോഗ്രാമിന് എല്ലാവരെയും വളരെ നേരത്തെ തന്നെ ക്ഷണിക്കുകയാണെന്ന് കമ്മറ്റി അറിയിച്ചു.

പ്രോഗ്രാം കമ്മറ്റികളുടെ നേതൃത്വം വഹിക്കുന്നത് ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, പ്രസിഡന്റ് ജോസ് വള്ളാടിയിൽ, ജനറൽ സെക്രട്ടറി ബാബു വേതാനി, ട്രഷറർ ബോസ് മണിയംപാറയിൽ എന്നിവരാണ്. ഈ പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയി ടോമി തൊണ്ടാംകുഴിയെ കമ്മറ്റി തെരഞ്ഞെടുത്തു. കേരളപ്പിറവിയോടനുബന്ധിച്ച് നടത്തുന്ന ഈ സംഗീതസായാഹ്നം ഒരു വൻ വിജയമാക്കുന്നതിനായി രൂപീകരിച്ച കമ്മറ്റിയിൽ വിവിധ കൺവീനർമാരായി ജോയ് കൊച്ചാട്ട്, ജോബിൻസൺ കൊറ്റത്തിൽ, ജോഷി പന്നാരക്കുന്നേൽ, ജോണി ചിറ്റക്കാട്ട്, ജോർജ്കുട്ടി നമ്പുശേരിൽ, ജോഷി താഴത്തുകുന്നേൽ, ആൽബി ജോസഫ്, സിറിയക് മുടവംകുന്നേൽ, സാജു ചേലപ്പുറത്ത്, ടോണി ഉള്ളാട്ടിൽ, മോളി പറമ്പേട്ട്, മിനി ബോസ് മണിയംപാറയിൽ, സ്മിത നമ്പുശേരിൽ എന്നിവർ ചുമതലയേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP