Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുറിച്ചിൽ ഡബ്ല്യുഎംസി യുത്ത് ഫെസ്റ്റിവൽ, കേരളപ്പിറവി ആഘോഷങ്ങൾ നവംബർ ഏഴിന്

സുറിച്ചിൽ ഡബ്ല്യുഎംസി യുത്ത് ഫെസ്റ്റിവൽ, കേരളപ്പിറവി ആഘോഷങ്ങൾ നവംബർ ഏഴിന്

സുറിച്ച്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സ്വിസ് പ്രൊവിൻസും യുത്ത് ഫോറവും സംയുക്തമായി നടത്തിവരുന്ന കേരളപ്പിറവി ആഘോഷങ്ങളും യുത്ത് ഫെസ്റ്റിവലും നവംബർ ഏഴിന് സുറിച്ചിലെ കുസ്‌നാഹ്റ്റിലുള്ള ഹെസ്‌ലി ഹാളിൽ നടക്കും.

സിനിമ, സംഗിതം, ഹാസ്യം എന്നീ മേഖലകളിൽ പ്രശസ്തി നേടിയ കലാകാരന്മാരുടെ നേതൃത്വത്തിൽ സ്റ്റേജ് ഷോ ഈ വർഷത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ മികവ് വർധിപ്പിക്കുമെന്നു പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയിലും സെക്രട്ടറി ജോഷി താഴത്തുകുന്നേലും അറിയിച്ചു.

സ്വിറ്റ്‌സർലൻഡിലെ എല്ലാ മേഖലകളിൽനിന്നു യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യത്യസ്തമായൊരു കലാമേളക്കായി യുവപ്രതിഭകൾ അണിയറയിൽ ഒരുങ്ങുകയാണ്. എന്നെന്നും മനസിൽ സൂക്ഷിക്കാവുന്ന ചാരുതയാർന്നൊരു കലാവിരുന്ന് സ്വിസ് മലയാളികൾക്ക് ഈ വർഷം സമ്മാനിക്കുമെന്നു യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരിൽ, സെക്രട്ടറി റോഷ്‌നി കാശാംകാട്ടിൽ, ട്രഷറർ ഫ്രെഡിൻ താഴത്തുകുന്നേൽ, യൂത്ത് ഫോറം കൺവീനർ ബോസ് മണിയംപാറയിൽ എന്നിവർ ഉറപ്പു നൽകി.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്) വിഭാഗത്തിൽ മത്സരം ഉണ്ടായിരിക്കുമെന്നു ചെയർമാൻ ജോഷി പന്നാരക്കുന്നേൽ അറിയിച്ചു. മേജർ, മൈനർ എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് മത്സരങ്ങൾ. വിജയിക്കുന്ന ടീമുകൾക്കു കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുമെന്നു ട്രഷറർ ബാബു കാശാം കാട്ടിൽ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഒക്‌ടോബർ 15 നകം ജോഷി പന്നാരക്കുന്നേലിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 043 844 40 79, 076 240 50 60. സംഗീതവും നൃത്തവും നടനവും ഹാസ്യവും സമന്വയിക്കുന്ന കേരളപ്പിറവി ആഘോഷങ്ങളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP