Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയർലണ്ടിലുള്ളവർക്ക് യൂറോപ്പിൽ എവിടേയും യാത്ര ചെയ്യാൻ പുതിയ പാസ്‌പോർട്ട് കാർഡ്; ജൂലൈ മുതൽ പ്രാബല്യത്തിൽ

അയർലണ്ടിലുള്ളവർക്ക് യൂറോപ്പിൽ എവിടേയും യാത്ര ചെയ്യാൻ പുതിയ പാസ്‌പോർട്ട് കാർഡ്; ജൂലൈ മുതൽ പ്രാബല്യത്തിൽ

ഡബ്ലിൻ: അയർലണ്ടുകാർക്ക് യൂറോപ്യൻ യൂണിയനിലെവിടേയും യാത്ര ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കിക്കൊണ്ട് പുതിയ പാസ്‌പോർട്ട് കാർഡ് പുറത്തിറക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്ത്രി ചാർളി ഫ്‌ലാനഗൽ നടത്തി. യൂറോപ്യൻ യൂണിയനിൽ സ്ഥിരം യാത്രക്കാരായ ചെറുപ്പക്കാർക്ക് ഈ കാർഡ് കൂടുതൽ പ്രയോജനപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. \അഞ്ചു വർഷത്തെ കാലാവധിയിൽ നൽകുന്ന ഈ പാസ്‌പോർട്ട് കാർഡ് ലോകത്തു തന്നെ ആദ്യമായിട്ടായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജൂലൈ മധ്യത്തിൽ ഇഷ്യൂ ചെയ്യാൻ തുടങ്ങുന്ന കാർഡിന് 35 യൂറോയായിരിക്കും ചെലവു വരിക. ഐറീഷ് പാസ്‌പോർട്ട് ഉള്ളവർക്ക് യൂറോപ്യൻ യൂണിയനിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലും യാത്ര ചെയ്യാൻ ഇതു സഹായകമാകും.

എംബസിയിൽ വിസാ അപേക്ഷയ്ക്കായി പാസ്‌പോർട്ട് നൽകിയിട്ടുള്ളവർക്ക് അതേസമയം തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ പുതിയ പാസ്‌പോർട്ട് കാർഡ് ഉപയോഗിക്കാം. പാസ്‌പോർട്ടിന്റെ എല്ലാ സേവനങ്ങൾക്കും ഇതു പകരം ഉപയോഗിക്കാമെന്നതും മറ്റൊരു മെച്ചമാണ്. കൂടാതെ യാത്രാ വേളയിൽ സ്വന്തം പാസ്‌പോർട്ട് നഷ്ടമാകുന്നവർക്ക് പകരമായി ഈ കാർഡ് പ്രയോജനപ്പെടുത്താം. മാത്രമല്ല രാത്രികാലങ്ങളിൽ താമസത്തിന് തിരിച്ചറിയൽ കാർഡായും ഇതു ഉപയോഗിക്കാമെന്ന് മന്ത്രി വ്യക്തമാക്കുന്നു.

പാസ്‌പോർട്ട് കാർഡിനായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും മന്ത്രാലയം വെളിപ്പെടുത്തുന്നു. കാർഡിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് പുറമേ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഒരു സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെയും കാർഡിന് അപേക്ഷ നൽകാം.  എംബഡഡ് ഹോളോഗ്രാം ഫോട്ടോ ഉൾപ്പെടെ ഒട്ടേറെ സുരക്ഷാ മാനദണ്ഡങ്ങൾഏർപ്പെടുത്തിക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ളതാണ് പുതിയ പാസ്‌പോർട്ട് കാർഡ്. ഇന്റർനാഷണൽ നിലവാരത്തിനനുസരിച്ചുള്ള ഫോട്ടോയും മറ്റു വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ എന്നിവ കാർഡിൽ രേഖപ്പെടുത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP