1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
25
Monday

ഡെന്മാർക്കിൽ വീട് വില കുത്തനെ ഉയർന്നു; പതിനൊന്ന് വർഷത്തിന് ശേഷം വില 4.2 ശതമാനം ഉയർന്ന് റെക്കോഡ് ഉയരത്തിൽ; 140 സ്‌ക്വയർമീറ്റർ വീടിന് വില 257000 യൂറോ വരെ

March 20, 2019

ഡെന്മർക്കിൽ വീട് വില കുത്തനെ ഉയർന്ന്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോഴുള്ളത്. ഫിനാൻസ് ഡെന്മാർക്കാണ് ഇക്കാര്യം പുറത്ത് വിട്ടത്. 2018ൽ വീട് വില 4.2 ശതമാനം ഉയർന്നതോടെ 140 സ്‌ക്വയർ ഫീറ്റുള്ള വീടിന് 257,000 യൂറോയിലെത്തി നില്ക്...

മൈഗ്രേഷൻ, കസ്റ്റംസ്, റെയിൽ, ട്രാൻസ്‌പോർട്ട് ജീവനക്കാർക്കടക്കം ബൂർഖ നീക്കാൻ ആവശ്യപ്പെടാൻ അധികാരം നല്കാൻ സാധ്യത; സ്വിറ്റ്‌സർലന്റിൽ പുതിയ നിയമം പാർലമെന്റിൽ ചർച്ചയ്ക്ക്

March 18, 2019

ജനീവ: മൈഗ്രേഷൻ, കസ്റ്റംസ്, റെയിൽ, ട്രാൻസ്‌പോർട്ട് ജീവനക്കാർക്കടക്കം ബൂർഖ നീക്കാൻ ആവശ്യപ്പെടാൻ അധികാരം നല്കാൻഡ സാധ്യത. നീക്കാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമായി വ്യവസ്ഥ ചെയ്യുന്ന തരത്തിലാണ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുക. ട്രെയ്ൻ യാത്രക്കാരോട് നിഖാബ് നീക...

ബർലിനെ ബസ് യാത്രക്കാർക്ക് ഇന്ന് യാത്രാ തടസ്സം ഉറപ്പ്; ശമ്പള വർദ്ധനവ് ഉൾപ്പെട്ടെ മെച്ചപ്പെട്ട സേവനം വേണമെന്ന ആവശ്യവുമായി ബസ് ഡ്രൈവർമാർ സമരത്തിൽ

March 14, 2019

ബർലിൻ നഗരത്തിലെ ബസ് യാത്രക്കാർക്ക് ഇന്ന് യാത്ര തടസ്സം ഉറപ്പ്, കാരണം വേതന സേവന വ്യവസ്ഥകൾ പരിഷ്‌കരിക്കാനാവശ്യപ്പെട്ട് നഗരത്തിലെ ബസ് ഡ്രൈവർമാർ ഇന്ന് സമരത്തിനിറങ്ങുന്നു. ട്രെഡ് യൂണിയൻ സംഘടനയായ വെർദി ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബർലിനെ ബസ് ഡ്ര...

പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാത്ത കുട്ടികൾക്ക് സ്‌കൂളിൽ നിരോധനം ഏർപ്പെടുത്താൻ ഇറ്റലി; നിയമം പാലിക്കാതെ കുട്ടികളെ അയക്കുന്ന രക്ഷിതാക്കൾക്ക് 500 യൂറോ പിഴ ചുമത്തും

March 13, 2019

പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാത്ത കുട്ടികൾക്ക് സ്‌കൂളിൽ നിരോധനം ഏർപ്പെടുത്താൻ ഇറ്റലി. നിർബന്ധിത കുത്തിവയ്‌പ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതുകൊണ്ട് തന്നെ കുത്തിവയ്‌പ്പ് എടുക്കാതെ സ്‌കൂളിലേക്ക് കുട്ടികളെ അയച്ചാൽ രക്ഷിതാക്കൾ പിഴ ചുമത്താനും...

സ്വിറ്റ്‌സർലന്റിൽ ഇല്കട്രിക് വാഹനങ്ങൾക്ക് കൂടുതൽ ചാർജ്ജിങ് സ്‌റ്റേഷനുകൾ ഉടൻ; പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ വിപൂലികരിക്കാൻ മോട്ടോർവെകളിൽ തുറക്കുക 100 ഓളം സ്‌റ്റേഷനുകൾ

March 08, 2019

സ്വിറ്റ്‌സർലന്റ് റോഡുകളെ പരിസ്ഥിതി മലീനകരണം കുറയ്ക്കുന്നതിന്റെ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ഊന്നൽനല്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമായി കൂടുതൽ ചാർജിങ് സ്‌റ്റേഷനുകൾ തുറക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി അഞ്ചോളം കമ്പനികളുമായി സംസാരിച്ച് ത...

യുവാക്കൾക്കുള്ള ട്രാവൽകാർഡിൽ പരിഷ്‌കരണവുമായി സ്വിറ്റ്‌സർലന്റ്; മെയ് ഒന്നു മുതൽ 16 മുതൽ 25 വരെയുള്ളവർക്ക് പൊതുഗാത സംവിധാനം വഴി രാത്രിയാത്ര നടത്താൻ സെവൻ25 ട്രാവൽകാർഡ്

March 02, 2019

യുവാക്കൾക്കുള്ള ട്രാവൽകാർഡിൽ പരിഷ്‌കരണവുമായി സ്വിറ്റ്‌സർലന്റ്. പുതിയ പരിഷ്‌കാരം വഴി ട്രാവൽകാർഡിന് അപേക്ഷിക്കാവുന്ന യുവാക്കളുടെ പ്രായപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച മെയ് 1 മുതൽ 16 മുതൽ 25 വരെ പ്രായമുള്ളവർക്ക് ഈ കാർഡ് വഴി രാത്രിയാത്ര നടത്...

ഇറ്റലിയിൽ നാശം വിതച്ച് കൊടുങ്കാറ്റ് ആഞ്ഞടിച്ചു; നിരവധി അപകടങ്ങളിൽ നാല് മരണം; മരിച്ചവരിൽ 14 വയസുകാരനും; നിരവധി പേർക്ക പരുക്ക്; നാശനഷ്ടങ്ങളിൽ വിറങ്ങലിച്ച് ജനങ്ങൾ

February 25, 2019

ഇറ്റലിയിൽ നാശം വിതച്ച് കൊടുങ്കാറ്റ് ആഞ്ഞവീശി. തെക്കൻ ഇറ്റലിയിലുണ്ടായ ശക്താമയ കാറ്റിനെതുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ നാല് മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റിറ്റുണ്ട്. മരങ്ങൾ കടപുഴകി വീണും മേൽക്കൂരകൾ തകർന്നുമാണ് മിക്കപ്രദേശങ്ങളിലും നാശ...

സ്വിറ്റ്‌സർലന്റിൽ വാടക നിരക്ക് കൂടുതലുള്ളത് സൂറിച്ചിലെ സഗിൽ; മിക്ക പ്രദേശങ്ങളിലെയും ശരാശരി വാടക 1329 സ്വിസ് ഫ്രാൻസ്; വാടകയ്ക്ക് ഏറ്റവും കൂടുതൽ ഉള്ളത് ബേസലിലും ജനീവയിലും; രാജ്യത്തെ വാടക നിരക്കുകൾ അറിയാം

February 22, 2019

മുൻവർഷങ്ങളേ അപേക്ഷിച്ച് സ്വിറ്റ് സർലന്റിലെ വാടക നിരക്ക് മാറ്റമില്ലാതെ തുടരുകയാണെന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കിലാണ് മുൻവർഷത്തെതിനെ അപേക്ഷിച്ച് വാടകനിരക്ക് മാറ്റമില്ലാതെ തുടരുന്നത്. പു...

സ്വിമ്മിങ് പൂളിലും സെൽഫി; സഞ്ചാരികളുടെ പരാതി ഉയർന്നതോടെ സ്വിറ്റ്‌സർലന്റിലെ ആഡംബര റിസോർട്ടിലെ ഇൻഫിനിറ്റി പൂളിനുള്ളിൽ മൊബൈൽ ഫോണിന് വിലക്ക്

February 19, 2019

എവിടെയും സെൽഫി ഭ്രമം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. സെൽഫിയെടുക്കൽ പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അതുപോലെ തന്നെ അപകടങ്ങളും. ഇപ്പോളിതാ സ്വിറ്റ് സർലന്റിലെ ആഡംബര റിസോട്ടുകളിലൊന്നായ ബർഗൻസ്‌റ്റോക്ക് പൂളിനുള്ളിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തിയിരിക...

ബൂർഖ നിരോധനത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലെ നിസ്‌കാരം നിരോധിക്കണമെന്നാവശ്യം; സ്വിറ്റ്‌സർലന്റിൽ ക്യാമ്പയ്ൻ ചൂട് പിടിക്കുന്നു

February 14, 2019

ബർലിൻ: ബൂർഖ നിരോധനത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലെ നിസ്‌കാരം നിരോധിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. മുസ്‌ളിംകൾ വ്യാപകമായി പൊതു സ്ഥലങ്ങളിൽ നിസ്‌കരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ടിസിനോ കാന്റനിൽ ബുർഖ നിരോധിക്കുന്നതിനു പിന്നിൽ...

സാമ്പത്തിക പ്രതിസന്ധി; ബർലിൻ എയർലൈനായ ജർമീനിയ പാപ്പർ ഹർജി സമർപ്പിച്തിന്പിന്നാലെ സർവ്വീസുകൾ റദ്ദാക്കി; പെട്ടെന്നുള്ള വിമാനസർവ്വീസ് റദ്ദാക്കലിൽ വലയുന്നത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർ; യൂറോപ്യൻ രാജ്യങ്ങളിലെ അവധിക്കാല യാത്രക്കാർക്കും ഇരുട്ടടി

February 09, 2019

ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്ത വിമാനകമ്പനിയായ എയർബർലിന് പിന്നാലെ ബർലിൻ വിമാനകമ്പനിയായ ജർമീനിയും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തവന്നിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പർ ഹർജി സമർപ്പിച്ച കമ്പനി തൊട്ട് പിന്നാലെ സർവ്വീസുകൾ റദ്ദ...

ഹാംബർഗിന് പിന്നാലെ ഹനോവർ, ഡ്യുസൽഡോർഫ് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാർ സമരത്തിൽ; ഇന്ന് രാവിലെ നടക്കുന്ന സമരം മൂലം സർവ്വീസുകൾ താളം തെറ്റും

February 07, 2019

ഹാംബർഗ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാർ നടത്തിയ സമരത്തിന് പിന്നാലെ ഇന്ന് ഹനോവർ, ഡ്യൂസൽഫോർഡ് വിമാനത്താവളങ്ങളിലും ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിലാളി സംഘടനയായവേർഡി ലേബർ യൂണിയനാണ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വേതന വർദ...

ഹാംബർഗ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരുടെ സമരം മൂലം മുടങ്ങിയത് അമ്പതോളം സർവ്വീസുകൾ; അപ്രതീക്ഷിതമായി എത്തിയ സമരം മൂലം വലഞ്ഞത് നിരവധി യാത്രക്കാർ

February 05, 2019

ഇന്നലെ ഹാംബർഗ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാർ നടത്തിയ സമരം മൂലം 50 സർവ്വീസുകൾ റദ്ദാക്കി. വേർ ഡി ലേബർ യൂണിയനാണ് അപ്രതീക്ഷിതമായി സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഇന്നലെ രാവിലെ 3 ന് ആരംഭിച്ച സമരം ഒരു ദീവസം നീണ്ട് നിന്നു. ഞായറാഴ്‌ച്ച ആണ്...

ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം മൂലം ആപ്ലിക്കേഷൻ ടാക്‌സി സർവ്വീസുകൾക്ക് കടിഞ്ഞാണിടുന്നു; ഇന്ന് മുതൽ ബുക്ക് ചെയ്ത് 15 മിനിറ്റ് ശേഷം മാത്രം യാത്രക്കാരെ പിക്ക് ചെയ്താൽ മതിയെന്ന നിയമം; ബാഴ്‌ലോണയിലെ സർവ്വീസ് അവസാനിപ്പിക്കാൻ യൂബറും ക്യാബിഫൈയും

February 01, 2019

യൂബറടക്കമുള്ള ആപ്ലിക്കേഷൻ ടാക്സി സർവ്വീസുകൾക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ നടത്തിയ സമരം വിജയം കാണുന്നു. ദിവസങ്ങളായി നടത്തിവന്ന സമരത്തിന് ശേഷം അധികൃതർ ആപ്ലീക്കേഷൻ ടാക്‌സികൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുക...

പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ പരുക്കേല്ക്കുന്നത് നിരവധി പേർക്ക്; പൊലീസുകാരുടെ റബ്ബർ ബുള്ളറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയും ട്രെഡ് യൂണിയനുകളും കോടതിയിൽ; ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രതിഷേധം അവസാനിക്കുന്നില്ല

January 31, 2019

ഫ്രാൻസിലെ യെല്ലോ വെസ്റ്റ് പ്രതിഷേധം അവസാനിക്കുന്നില്ല. മൂന്നാം മാസം പിന്നിട്ട് പ്രതിഷേധം മുന്നോട്ട് പോകുമ്പോൾ പ്രതിഷേധക്കാരുടെ എണ്ണം കൂടിവരുകയാണ്. ആയിരക്കണക്കിന് മഞ്ഞക്കുപ്പായക്കാരാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ തെരുവിലിറങ്ങിയത്. പ്രതിഷേധം ശ...

MNM Recommends