Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിറ്റ്‌സർലന്റിൽ ഇല്കട്രിക് വാഹനങ്ങൾക്ക് കൂടുതൽ ചാർജ്ജിങ് സ്‌റ്റേഷനുകൾ ഉടൻ; പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ വിപൂലികരിക്കാൻ മോട്ടോർവെകളിൽ തുറക്കുക 100 ഓളം സ്‌റ്റേഷനുകൾ

സ്വിറ്റ്‌സർലന്റിൽ ഇല്കട്രിക് വാഹനങ്ങൾക്ക് കൂടുതൽ ചാർജ്ജിങ് സ്‌റ്റേഷനുകൾ ഉടൻ; പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ വിപൂലികരിക്കാൻ മോട്ടോർവെകളിൽ തുറക്കുക 100 ഓളം സ്‌റ്റേഷനുകൾ

സ്വിറ്റ്‌സർലന്റ് റോഡുകളെ പരിസ്ഥിതി മലീനകരണം കുറയ്ക്കുന്നതിന്റെ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ഊന്നൽനല്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമായി കൂടുതൽ ചാർജിങ് സ്‌റ്റേഷനുകൾ തുറക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി അഞ്ചോളം കമ്പനികളുമായി സംസാരിച്ച് തീരുമാനത്തിലെത്തിയതായി റിപ്പോർട്ട് പുറത്ത് വന്നു.

മോട്ടോർവേകൾക്ക് സമീപമായി 100 ഓളം പുതിയ സ്റ്റേഷനുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ പടിയായി വരുന്ന 12 മാസത്തിനുള്ളിൽ 25 എണ്ണം തുറക്കും. ബാക്കി വരുന്ന വർഷങ്ങളിലും തുറക്കാനാണ് തീരുമാനം. ഫെഡറൽ റോഡ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ രാജ്യത്ത് പുതിയതായി രജിസറ്റർ ചെയ്യുന്ന കാറുകളിൽ രണ്ട് ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. ഇത് 2022 ലേക്ക് പതിനഞ്ച് ശതമാനമായി ഉയർത്താനാണ് ഗവൺമെന്റ് ലക്ഷ്യം വക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP