1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
17
Sunday

ഇറ്റാലിയൻ പ്രധാനമന്ത്രി റെൻസിയുടെ സാമ്പത്തിക നയങ്ങളിൽ അതൃപ്തി; തൊഴിലാളി സംഘടനകൾ ഡിസംബർ 12ന് പണിമുടക്കും

November 20, 2014

റോം: പ്രധാനമന്ത്രി മറ്റിയോ റെൻസിയുടെ സാമ്പത്തിക സാമൂഹിക നയങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 12ന് ഇറ്റലിയിൽ തൊഴിലാളി സമരം അരങ്ങേറും. സിജിഐൽ, യുഐഎൽ എന്നീ പ്രമുഖ ഇറ്റാലിയൻ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ മറ്റൊരു തൊഴിലാളി സംഘ...

ഇടാത്തിയുടെ കോടതി വിചാരണ ഫെബ്രുവരി 23 മുതൽ

November 19, 2014

ബർലിൻ: ബാലലൈംഗിക ചിത്രങ്ങളുടെ പേരിൽ കുടുങ്ങിയ മുൻ എംപിയും മലയാളിയുമായ സെബാസ്റ്റ്യൻ ഇടാത്തിയുടെ കോടതി വിചാരണ അടുത്ത ഫെബ്രുവരി 23ന് ആരംഭിക്കും. പാർലിമെന്റിലെ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറിൽ കുട്ടികളുടെ അശ്ലീലചിത്രം ഡൗൺലോഡ് ചെയ്ത് കണ്ടുവെന്നതാണ് ഇടാത്തിയു...

ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഇനി വനിതാ ബിഷപ്പുമാരും; വഴിമാറുന്നത് നൂറ്റാണ്ടിന്റെ ചരിത്രം

November 18, 2014

ലണ്ടൻ:ചരിത്രപ്രധാനമായ ഒരു നിയോഗവുമായി ചർച്ച് ഓഫ് ഇംഗ്ലണ്ട്. നൂറ്റാണ്ടുകളായി നില നിന്നിരുന്ന കീഴ് വഴക്കത്തിന് വഴിമാറി വനിതാ ബിഷപ്പുമാരെ നിയമിക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റേഴ്‌സ് ചർച്ച് ഹൗസിൽ ചേർന്ന ജനറൽ സിനഡ...

ജർമനി കുടിയേറ്റക്കാരുടെ രാജ്യമാകുന്നു; അഞ്ചിലൊരാൾക്ക് കുടിയേറ്റപശ്ചാത്തലം

November 17, 2014

ബർലിൻ: ജർമനിയെ കുടിയേറ്റക്കാരുടെ രാജ്യമെന്ന് വിളിക്കാമെന്നാണ് ഈയിടെ പുറത്ത് വന്ന ഒരു ഡാറ്റ വെളിപ്പെടുത്തുന്നത്. 2013-ലെ മൈക്രോ സെൻസസിലൂടെയാണിക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് ജർമനിയിലെ 16 ദശലക്ഷം പേർ രാജ്യത്തിന് പുറത്ത് വേരുകളുള്ളവരാണ്....

യൂറോപ്യൻ യൂണിയനിൽ ഏറ്റവും വൈകി അമ്മയാകുന്നത് സ്‌പെയിനിലെ വനിതകൾ

November 15, 2014

മാഡ്രിഡ്: യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടിയ പ്രായത്തിൽ ആദ്യമായി അമ്മയാകുന്നത് സ്‌പെയിനിലെ സ്ത്രീകളാണെന്ന് റിപ്പോർട്ട്. സ്‌പെയിനിലുള്ളവർ ശരാശരി 32 വയസ്സാകുമ്പോഴാണ് ആദ്യത്തെ പ്രസവം നടത്തുന്നതെന്ന് ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഫാമിലി പോളിസീസ്(ഐഎഫ്പി) പറയുന്നു. ...

ഫ്രാൻസിൽ ഇനി അടുക്കളയോട് ചേർന്ന് ടോയ്‌ലറ്റും പണിയാം; ബിൽഡിങ് നിയമം ഭേദഗതി ചെയ്യുന്നു

November 13, 2014

പാരീസ്: ഫ്രാൻസുകാർക്ക് ഇനി അടുക്കളയോടും ലിവിങ് റൂമിനോടും ചേർന്ന് ടോയ്‌ലറ്റ് പണിയാം. നിലവിലുള്ള ബിൽഡിങ് കോഡിൽ ഇതു സംബന്ധിച്ച് ഭേദഗതി വരുത്തി. മന്ത്രിമാരായ സീഗൊലെനെ റോയലും സൈൽവിയ പിനെലും ഇതു സംബന്ധിച്ച ഉത്തരവ് നവംബർ ആറിന് നൽകിയിട്ടുമുണ്ട്. അടുക്കളയ്ക്ക...

ഒരു സിനിമാടിക്കറ്റെടുക്കാൻ വെറും ഒരു മണിക്കൂർ ജോലി; യുവജനങ്ങൾക്ക് ജീവിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ നഗരം പാരീസ്

November 12, 2014

പാരീസ്: നിങ്ങൾ ജോലിയിൽ പ്രവേശിച്ച കുറഞ്ഞ ശമ്പളമുള്ള ഒരു യുവാവോ യുവതിയോ ആണോ..?. എങ്കിൽ പാരീസിലേക്ക് പോകുക. അവിടെയായിരിക്കും നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ജീവിക്കാൻ സാധിക്കുക. ടൊറന്റോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് തയ്യാറാക്കിയ യൂത്ത്ഫു...

വിവാദങ്ങൾക്ക് ചെവികൊടുക്കാതെ സിസ്റ്റർ ക്രിസ്റ്റീന; ഇറ്റലിയിലെ പാടുന്ന കന്യാസ്ത്രീയുടെ ആദ്യ ആൽബം പുറത്തിറങ്ങി

November 11, 2014

റോം: വിവാദങ്ങൾക്കും അനുമോദനങ്ങൾക്കും നടുവിൽ സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം റിലീസ് ചെയ്തു. പോപ്പ് താരം മഡോണയുടെ ലൈക്ക് എ വിർജിൻ എന്ന 1984-ലെ പ്രശസ്തമായ ഗാനം ഉൾപ്പെടുത്തിയെന്ന ഒറ്റക്കാരണം കൊണ്ടു തന്നെ വിവാദങ്ങൾ സൃഷ്ടിച്ച ആൽബം പക്ഷേ, ആരാധകർ ഇരുകൈയും...

ഓൺലൈനിൽ സിഗററ്റ് വാങ്ങുന്നത് നിരോധിക്കാൻ ഫ്രാൻസ് ഒരുങ്ങുന്നു

November 08, 2014

പാരീസ്: പുകയില ഉപയോഗം നിയന്ത്രിക്കാൻ ഓൺലൈനിലൂടെ സിഗററ്റ് വാങ്ങുന്നത് നിരോധിക്കാൻ ഫ്രാൻസ് ഒരുങ്ങുന്നതായി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ഫോർ ദി ബഡ്ജറ്റ് ക്രിസ്ത്യൻ എക്കെർട്ട് പറഞ്ഞു. ലീ ഫിഗാറൊ പത്രത്തോടാണ് ചൊവ്വാഴ്ച അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കു...

ബ്രസൽസിൽ വൻ കലാപം; കാറുകൾ കത്തിച്ചും സ്ഥാപനങ്ങൾ തകർത്തും കലാപക്കാരുടെ മുന്നേറ്റം

November 07, 2014

ബ്രസൽസ്: സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിക്കാൻ തടിച്ചുകൂടിയ പ്രകടനക്കാരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത് വൻകലാപത്തിലേക്കു നയിച്ചു. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനമാണ് അവസാനം കലാപത്തിൽ കലാശിച്ചത്. കലാപം നിയന്ത്രണ...

ഗ്ലോബൽ പ്രൊമോഷൻ: ഖത്തർ എയർവേസിൽ യൂറോപ്പിലേക്കുള്ള നിരക്കിൽ 25 ശതമാനം ഇളവ്

November 06, 2014

ഫ്രാങ്ക്ഫർട്ട്: ഗ്ലോബൽ പ്രൊമോഷൻ വാരാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേസിൽ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ്. യൂറോപ്പ്, അമേരിക്ക, മിഡ്ഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ പത...

ജർമനിയിൽ പകുതിയിലധികം പേരും പൊണ്ണത്തടിയന്മാർ: അമിത വണ്ണം ആശങ്കകൾക്കിടയാക്കുന്നു

November 06, 2014

ബെർലിൻ: പൊണ്ണത്തടി ലോകത്തെവിടെയായാലും അസഹനീയമാണ്. അത് അനുഭവിക്കുന്നവർക്കും കാണുന്നവർക്കും. ജർമൻകാരിൽ പകുതി പേരും പൊണ്ണത്തടി മൂലം വിഷമതകൾ അനുഭവിക്കുന്നുണ്ടെന്നാണ് ഇന്നലെ റിലീസ് ചെയ്ത് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടുത്തെ പുരുഷന്മാരിൽ 62 ശതമാനം പേരും ...

ഇറ്റാലിയൻ ബിഷപ്പിനെ കൊന്ന കേസിൽ കെനിയൻ പുരോഹിതൻ കുറ്റക്കാരൻ: ശിക്ഷ നാളെ

November 05, 2014

ഇസിയോലോ: പത്തു വർഷം മുമ്പ് ഇറ്റാലിയൻ ബിഷപ് കൊല്ലപ്പെട്ട കേസിൽ കെനിയൻ പുരോഹിതൻ കുറ്റക്കാരനാണെന്ന് കോടതി. 2005 ജൂലൈയിൽ ഇറ്റാലിയൻ ബിഷപ് ലൂയിഗി ലൊക്കാട്ടി കൊല്ലപ്പെട്ട കേസിലാണ് കെനിയൻ റോമൻ കാത്തലിക് പുരോഹിതനേയും മറ്റു നാലു പേരേയും കോടതി കുറ്റക്കാരാണെന്നു...

പാരീസിൽ ജനനനിരക്ക് 40 വർഷത്തിൽ താഴെ; സർക്കാരിനെതിരേ കടുത്ത വിമർശനവുമായി സംഘടനകൾ

November 04, 2014

പാരീസ്: പാരീസിലെ ജനനനിരക്ക് 40 വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് റിപ്പോർട്ട്. താഴുന്ന ജനനനിരക്ക് വർധിപ്പിക്കാൻ ശക്തമായ നടപടികൾ അധികൃതരിൽ നിന്ന് വേണമെന്ന മുറവിളി ശക്തമായിട്ടുണ്ട്. 1975-നു ശേഷം ഇതാദ്യമായാണ് പാരീസിലെ ജനനനിരക്കിൽ ഇത്രയും ഇടിവു രേ...

ഡങ്കിപ്പനിക്കെതിരായ വാക്‌സിൻ: ഇന്ത്യക്കാരിൽ മരുന്നു പരീക്ഷണം വിജയകരമെന്ന് നിർമ്മാതാക്കൾ

November 03, 2014

ലിയോൺ: ലോകത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിച്ച് വിജയിച്ചതായി വാക്‌സിൻ നിർമ്മാതാക്കൾ. വിജയിച്ച വാക്‌സിൻ സിവൈഡി-ടിഡിവി അടുത്ത വർഷം അവസാനം മുതൽ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങുമെന്ന് വാക്‌സിൻ നിർമ്മാതാക്കളായ സിനോഫ് പാസ്ചർ വ്യക്തമാ...

MNM Recommends