Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എയർ ഫ്രാൻസ് പൈലറ്റുമാരുടെ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക്; സർവീസ് നടത്തുന്നത് 41 ശതമാനം വിമാനങ്ങൾ മാത്രം

എയർ ഫ്രാൻസ് പൈലറ്റുമാരുടെ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക്; സർവീസ് നടത്തുന്നത് 41 ശതമാനം വിമാനങ്ങൾ മാത്രം

പാരീസ്: ചെലവു ചുരുക്കൽ നടപടിക്കെതിരേ എയർ ഫ്രാൻസ് പൈലറ്റുമാരുടെ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. 1998-നു ശേഷം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ സമരമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂറോപ്പിലാകമാനം യാത്രാ തടസം സൃഷ്ടിച്ചുകൊണ്ട് എയർഫ്രാൻസ് പൈലറ്റുമാരുടെ സമരം മൂലം കമ്പനിക്ക് ദിവസവും വൻ സാമ്പത്തികബാധ്യത വരുത്തിവയ്ക്കുന്നത്.

അതേസമയം പൈലറ്റുമാരുടെ സമരം ചൂടുപിടിച്ചിരിക്കുന്നതിന്റെ ഇടയിൽ എയർഫ്രാൻസ് തങ്ങളുടെ ചെലവു ചുരുക്കൽ പദ്ധതികൾ പുറത്തുവിട്ടു. ഒരാഴ്ചയിലധികമായി നീളുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനു പകരം കമ്പനി തങ്ങളുടെ ഭാഗത്തുനിന്നു മാത്രം ചിന്തിക്കുകയാണെന്ന് യൂണിയൻ ആരോപിച്ചു. പൈലറ്റുമാരുടെ സമരം കമ്പനിക്ക് ഓരോ ദിവസവും 15 മില്യൺ യൂറോയുടെ നഷ്ടം വരുത്തിവയ്ക്കുകയാണെന്നും എയർലൈൻ മേധാവി അലക്‌സാണ്ടർ ജുനിയാക് പറയുന്നു.

ആയിരക്കണക്കിന് യാത്രക്കാരെ വലച്ചുകൊണ്ട് പൈലറ്റുമാർ നടത്തുന്ന സമരം മൂലം എയർഫ്രാൻസിന്റെ പകുതിയോളം വിമാനങ്ങളേ സർവീസ് നടത്തുനനുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP