Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും സമരവുമായി രംഗത്തിറങ്ങാൻ എയർ ഫ്രാൻസ് ജീവനക്കാർ; ഈ മാസം 23 മുതൽ നാല് ദിവസത്തെ സമരം പ്രഖ്യാപിച്ച് യൂണിയൻ; വേതനവ്യവസ്ഥയിലുള്ള തർക്കം മൂലമുള്ള സമരത്തിൽ വലയുന്നത് യാത്രക്കാർ

വീണ്ടും സമരവുമായി രംഗത്തിറങ്ങാൻ എയർ ഫ്രാൻസ് ജീവനക്കാർ; ഈ മാസം 23 മുതൽ നാല് ദിവസത്തെ സമരം പ്രഖ്യാപിച്ച് യൂണിയൻ; വേതനവ്യവസ്ഥയിലുള്ള തർക്കം മൂലമുള്ള സമരത്തിൽ വലയുന്നത് യാത്രക്കാർ

വീണ്ടും സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്പിലെ രണ്ടാമത്തെ വിമാനക്കമ്പനിയായ എയർ ഫ്രാൻസിലെ ജീവനക്കാർ. ഈ വർഷം ഇതുവരെ 15 ഓളം ദിവസങ്ങളിൽ സർവ്വീസ് റദ്ദാക്കിയതിന് പിന്നാലെയാണ് ഈ മാസം അവസാനം നാല് ദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 

വേതന വ്യവ്യസ്ഥയിലുള്ള തർക്കങ്ങളിൽ തീരുമാനം ആകാത്തതാണ് സമരവുമായി ഇറങ്ങാൻ ജീവനക്കാരുടെ യൂണിയനെ പ്രേരിപ്പിച്ചിരിക്കുന്നത്.ഫെബ്രുവരിയിലായിരുന്നു അവസാനമായി ജീവനക്കാർ 15 ദിവസത്തോളം സമരം നടത്തിയത്. ഇതിന് പിന്നാലെ ഈ മാസം 23 മുതൽ ആരംഭിക്കുന്ന സമരം 26 വരെ നീണ്ട് നില്ക്കും.

എയർ ഫ്രാൻസിലെ പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരാണ് സമരത്തിൽ പങ്കെടുക്കുന്നത്.6 ശതമാനം വേതന വർദ്ധനവാണ് യൂണിയന്റെ ആവശ്യംമായിരുന്നു എങ്കിൽ ഇപ്പോൾ 5.1 ശതമാനം വർദ്ധനവ് വേണമെന്നാണ് യൂണിയൻ മുന്നോട്ട് വക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP