Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിയിൽ എയർ ട്രാൻസ്‌പോർട്ടേഷൻ ജോലിക്കാരുടെ സമരത്തിൽ വലഞ്ഞ് യാത്രക്കാർ; പൈലറ്റ്, ക്യാബിൻ ക്രൂ അടക്കമുള്ള ജോലിക്കാർ നടത്തിയ സമരം മൂലം റദ്ദാക്കിയത് നിരവധി സർവ്വീസുകൾ

ഇറ്റലിയിൽ എയർ ട്രാൻസ്‌പോർട്ടേഷൻ ജോലിക്കാരുടെ സമരത്തിൽ വലഞ്ഞ് യാത്രക്കാർ; പൈലറ്റ്, ക്യാബിൻ ക്രൂ അടക്കമുള്ള ജോലിക്കാർ നടത്തിയ സമരം മൂലം റദ്ദാക്കിയത് നിരവധി സർവ്വീസുകൾ

റ്റലിയിൽ എയർ ട്രാൻസ്‌പോർട്ടേഷൻ ജോലിക്കാരുടെ സമരത്തിൽ വലഞ്ഞത് നിരവധി യാത്രക്കാർ. വേതന വർദ്ദനവ്, തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ നാല് മണിക്കൂർ ആണ് ജൊലക്കാർ സമരം നടത്തിയത്. പൈലറ്റ്, ക്യാബിൻ ക്രൂ, എയർ ട്രാഫിക് കൺട്രോളർമാർ, മെയിന്റനൻസ് ജോലിക്കാർ, ബാഗേജ് ഹാന്റ്‌ലേഴ്‌സ്, തുടങ്ങിയ ജോലിക്കാരെല്ലാം സമരത്തിൽ പങ്കെടുത്തു.

ഇറ്റാലിയൻ വിമാനമായ അലിറ്റാലിയയുടെ 95 ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽ സർവ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഇതോടെ നിരവധി പേർ യാത്ര തുടരാനാവാതെ വിമാനത്താവളത്തിൽ കുടുങ്ങി. അലിറ്റാലിയ ജീവനക്കാർ നാല് മണിക്കൂറം, എയർ ഇറ്റലിയിലെ ജീവനക്കാർ 24 മണിക്കൂറുമാണ് സമരം നടത്തിയത്.

സമരം മൂലം യാത്ര മുടങ്ങിയവർക്ക് അലിറ്റാലിയ മറ്റ് സംവിധാനങ്ങൾ ഒരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP