Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്ട്രിയയിലെ പ്രൈമറി സ്‌കൂളുകളിൽ ശിരോവസ്ത്രം ധരിക്കുന്നതിന് നിരോധിക്കും; പുതിയ നിയമത്തിനെതിരെ എതിർപ്പുമായി മുസ്ലിം വിഭാഗം

ഓസ്ട്രിയയിലെ പ്രൈമറി സ്‌കൂളുകളിൽ ശിരോവസ്ത്രം ധരിക്കുന്നതിന് നിരോധിക്കും; പുതിയ നിയമത്തിനെതിരെ എതിർപ്പുമായി മുസ്ലിം വിഭാഗം

സ്ട്രിയയിലെ പ്രാഥമിക വിദ്യാലയങ്ങളിൽ പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചു. വലതുപക്ഷ സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് എംപിമാരുടെ യോഗം തീരുമാനമെടുത്തത്. മുസ്ലിം എന്നു പേരെടുത്തു പറയാതെ പ്രത്യയശാസ്ത്രപരമോ മതപരമോ ആയ കാരണങ്ങളാൽ തല മറയ്ക്കുന്ന വസ്ത്രം നിരോധിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.

എന്നാൽ, സിഖ് വംശജർ ഉപയോഗിക്കുന്ന തലപ്പാവിനോ യഹൂദർ ഉപയോഗിക്കുന്ന കിപ്പയ്ക്കും നിരോധനമില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിരോധനം രാഷ്ട്രീയ ഇസ്ലാമിനുള്ള മുന്നറിയിപ്പാണെന്ന് ഭരണപക്ഷപാർട്ടിയായ ഫ്രീഡം പാർട്ടിയുടെ വിദ്യാഭ്യാസ വക്താവ് വെൻഡെലിൻ മോയിൽസർ പറഞ്ഞു. പെൺകുട്ടികളുടെ സ്വാതന്ത്ര്യം തടയുന്നത് ഇല്ലാതാക്കാനാണ് നിരോധനമെന്ന് മറ്റൊരു ഭരണകക്ഷിയായ പീപ്പിൾസ് പാർട്ടി എംപി റൂഡോൾഫ് ടാഷ്‌നർ പറഞ്ഞു.

എന്നാൽ, തീവ്ര വലതുപക്ഷ നിലപാടാണിതെന്നും വിഭജിച്ച് ഭരിക്കാനുള്ള സർക്കാരിന്റെ ഈ നടപടി അംഗീകരിക്കാനാകില്ലെന്നും മുസ്ലിം സംഘടനകൾ പറഞ്ഞു. നടപടിയെ അപലപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP