Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ പരുക്കേല്ക്കുന്നത് നിരവധി പേർക്ക്; പൊലീസുകാരുടെ റബ്ബർ ബുള്ളറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയും ട്രെഡ് യൂണിയനുകളും കോടതിയിൽ; ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രതിഷേധം അവസാനിക്കുന്നില്ല

പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ പരുക്കേല്ക്കുന്നത് നിരവധി പേർക്ക്; പൊലീസുകാരുടെ റബ്ബർ ബുള്ളറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയും ട്രെഡ് യൂണിയനുകളും കോടതിയിൽ; ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രതിഷേധം അവസാനിക്കുന്നില്ല

ഫ്രാൻസിലെ യെല്ലോ വെസ്റ്റ് പ്രതിഷേധം അവസാനിക്കുന്നില്ല. മൂന്നാം മാസം പിന്നിട്ട് പ്രതിഷേധം മുന്നോട്ട് പോകുമ്പോൾ പ്രതിഷേധക്കാരുടെ എണ്ണം കൂടിവരുകയാണ്. ആയിരക്കണക്കിന് മഞ്ഞക്കുപ്പായക്കാരാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ തെരുവിലിറങ്ങിയത്.

പ്രതിഷേധം ശക്തിആർജ്ജിക്കുമ്പോൾ പൊലീസും അക്രമം ്അഴിച്ചുവിടുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന്റെ കൈയിലെ റബർ ബുള്ളറ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മനുഷ്യാവകാശ സംഘടനയും ട്രെഡ് യൂണിയനും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവയുടെ ഉപയോഗം മൂലം നിരവധി പ്രതിഷേധക്കാർക്ക് ഗുരുതരമായ പരുക്കേറ്റുവെന്ന് ഇവർ കോടതിയെ അറിയിച്ചു. പലരുടെ കണ്ണുകൾക്ക് കാഴ്‌ച്ച നഷ്ടപ്പെട്ടുവെന്നും ഇതിന്റെ ഉപയോഗം റദ്ദാക്കണമെന്നുവാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ധനവില വർദ്ധനവിനെതിരെ കഴിഞ്ഞ നവംബർ 17 മുതലാണ് ഫ്രാൻസിൽ പ്രക്ഷോഭം ആരംഭിച്ചത്. സമരത്തെ തുടർന്ന് ഇന്ധനവില കുറച്ചുവെങ്കിലും മാക്രോൺ രാജിവെക്കാതെ പ്രതിഷേധത്തിൽ നി്ന്ന് പിൻവാങ്ങില്ലെന്ന നിലപാടിലാണ് മഞ്ഞക്കുപ്പായക്കാർ.കഴിഞ്ഞയാഴ്‌ച്ച എഴുപതിനായിരത്തിൽ താഴെയായിരുന്നു പ്രതിഷേധക്കാരെങ്കിൽ കഴിഞ്ഞ ദിവസം അത് 85000 കടന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP