Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉയർന്ന മലീനികരണം ഉണ്ടാക്കുന്ന വാഹനങ്ങൾ നിരോധനം ഏർപ്പെടുത്താൻ ജനീവയും; അടുത്തവർഷം ജനുവരി മുതൽ മലീനകരണമുണ്ടാക്കുന്ന വാഹനങ്ങൾ സിറ്റി സെന്ററിൽ പ്രവേശിക്കുന്നതിന് നിരോധനം

ഉയർന്ന മലീനികരണം ഉണ്ടാക്കുന്ന വാഹനങ്ങൾ നിരോധനം ഏർപ്പെടുത്താൻ ജനീവയും; അടുത്തവർഷം ജനുവരി മുതൽ മലീനകരണമുണ്ടാക്കുന്ന വാഹനങ്ങൾ സിറ്റി സെന്ററിൽ പ്രവേശിക്കുന്നതിന് നിരോധനം

സ്വന്തം ലേഖകൻ

ടുത്ത വർഷം ജനുവരി 15 മുതൽ, ഉയർന്ന മലിനീകരണ വാഹനങ്ങൾ ജനീവയുടെ ഹൃദയഭാഗത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചു.വായു മലിനീകരണവും ആരോഗ്യ അപകടങ്ങളും കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

സ്വദേശി വിദേശ എന്നീ എല്ലാ വാഹനങ്ങൾക്കും ഈ നിരോധനം ബാധകമാകും, , 2020 ജനുവരി 15 മുതൽ ഇത് പ്രാബല്യത്തിൽ വരും. നടപടികൾ സ്വീകരിക്കുന്ന സ്വിറ്റ്‌സർലൻഡിലെ ആദ്യത്തെ സ്ഥലമാണ് ജനീവ.ജർമ്മനിയും ഫ്രാൻസും ഇതിനകം സമാനമായ നിയമനിർമ്മാണം നടത്തിയിട്ടുണ്ട്.

നിരോധനം നടപ്പിലായാൽ ജനീവ സിറ്റി സെന്ററിലൂടെ ഓടിക്കാൻ ഉദ്ദേശിക്കുന്ന ഏതൊരു വാഹനവും അതിന്റെ പാരിസ്ഥിതിക മലീനകരണം വ്യക്തമാക്കുന്ന സ്റ്റിക്കർ ഒട്ടിച്ചിരിക്കണം. അതായത്.- മലിനീകരണത്തിനുള്ള സാധ്യത കാണിക്കുന്ന ആറ് സ്റ്റിക്കറുകളാണ് രാജ്യത്ത് ഉള്ളത്. ഏറ്റവും കുറഞ്ഞ മലീനകരണം ഉണ്ടാക്കുന്ന മോഡലുകൾക്ക് ''ഗ്രേ'' ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈഡ്രജനിൽ പ്രവർത്തിക്കുന്നവയ്ക്കും ''പച്ച'' എന്നിങ്ങനെ ആണ് അവ തിരിച്ചിരിക്കുന്നത്.

ജനീവയിൽ പുകമഞ്ഞിന്റെ അളവ് കൂടുതലായിരിക്കുകയും അധികാരികൾ ഒരു അലേർട്ട് പുറപ്പെടുവിക്കുകയും ചെയ്യുമ്പോൾ, ചാരനിറത്തിലുള്ള സ്റ്റിക്കറുകളുള്ള കാറുകൾ രാവിലെ 6 മുതൽ 10 വരെ നഗര കേന്ദ്രത്തിൽ പ്രവേശിക്കുന്നത് വിലക്കാനാണ് തീരുമാനം. നിയമം ലംഘിച്ചാൽ കനത്ത പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.പൊലീസ്, ഫയർ വാഹനങ്ങൾ, നയതന്ത്ര കാറുകൾ, ടാക്‌സികൾ, വൈകല്യമുള്ള യാത്രക്കാർക്കുള്ള വാനുകൾ എന്നിവ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP