Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂറിച്ച് എയർ പോർട്ടിൽ ബോംബ് ഭീഷണി; വിമാനസർവീസുകൾ വൈകി, എയർപോർട്ട് ഭാഗികമായി അടച്ചു

സൂറിച്ച് എയർ പോർട്ടിൽ ബോംബ് ഭീഷണി; വിമാനസർവീസുകൾ വൈകി, എയർപോർട്ട് ഭാഗികമായി അടച്ചു

ജനീവ: സ്വിറ്റ്‌സർലണ്ടിലെ പ്രധാന എയർപോർട്ടായ സൂറിച്ച് എയർപോർട്ടിലുണ്ടായ ബോംബ് ഭീഷണിയെത്തുടർന്ന് വിമാന സർവീസുകൾ വൈകി. എയർപോർട്ട് ഭാഗികമായി അടച്ചു. അതേസമയം വിമാന സർവീസുകളൊന്നും റദ്ദാക്കേണ്ടി വന്നില്ലെന്ന് അധികൃതർ  അറിയിച്ചു. അവസാനം എവിടേയും ബോംബ് വച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തിയ ശേഷം വിമാനസർവീസുകൾ പുനഃസ്ഥാപിക്കുകയായിരുന്നു.

അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്ന് ഒരു ഡസനോളം സർവീസുകളാണ് വൈകിയത്. തിങ്കളാഴ്ച രാത്രി എയർപോർട്ടിലെ സെക്യൂരിറ്റി ജീവനക്കാർക്കാണ് അജ്ഞാതന്റെ ബോംബു ഭീഷണി എത്തിയത്. പെട്ടെന്നു തന്നെ എയർപോർട്ട് ഭാഗികമായി അടച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ബോംബിനായി തെരച്ചിൽ നടത്തുകയായിരുന്നു. അരമണിക്കൂർ നീണ്ട ബോംബ് തെരച്ചിലിനു ശേഷം എയർപോർട്ട് പ്രവർത്തനം പുനഃസ്ഥാപിച്ചു.

സൂറിച്ച് എയർപോർട്ടിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ചൊവ്വാഴ്ച മുടക്കം കൂടാതെ നടത്തുമെന്നും എയർപോർട്ടിന്റെ പ്രവർത്തനം സുഗമമാക്കിയെന്നും സൂറിച്ച് ലോക്കൽ പൊലീസ് വക്താവ് കാർമൻ സർബർ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP