Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജർമനിയിൽ ലൈംഗികത്തൊഴിലാളികളുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിന് ശക്തിയേറി; നിർബന്ധിത വേശ്യാവൃത്തി തടയാൻ സംവിധാനം

ജർമനിയിൽ ലൈംഗികത്തൊഴിലാളികളുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിന് ശക്തിയേറി; നിർബന്ധിത വേശ്യാവൃത്തി തടയാൻ സംവിധാനം

ബെർലിൻ: ജർമനിയിലെ നാലുലക്ഷത്തോളം വരുന്ന ലൈംഗികത്തൊഴിലാളികളുടെ ഉന്നമനത്തിനായി അവരുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യം ശക്തമായി. വേശ്യാവൃത്തി നിയമപരമാക്കിയതോടെ ജർമനി യൂറോപ്പിന്റെ വേശ്യാലയമായിത്തീർത്തിരിക്കുകയാണെന്നും ലൈംഗികത്തൊഴിലാളികളുടെ പ്രായപരിധി ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ജർമനിയിൽ പ്രതിദിനം 1.2 മില്യൺ ക്ലയന്റുകളാണ് നാലു ലക്ഷത്തോളം വരുന്ന ലൈംഗികത്തൊഴിലാളികൾ തൃപ്തിപ്പെടുത്തുന്നത്. ലൈംഗികത്തൊഴിലാളികളെ ചൂഷണത്തിനു വിധേയമാക്കുന്നതിൽ നിന്നും രക്ഷിക്കുന്നതിനും നിർബന്ധിച്ച് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടുന്നതിൽ നിന്നും രക്ഷിക്കുന്നതിനാണ് പ്രായപരിധി ഉയർത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് കൺസർവേറ്റീവ് പാർട്ടിയിടെ നേതാക്കൾ വ്യക്തമാക്കുന്നു.

പതിനെട്ടിൽ നിന്ന് 21 വയസിലേക്ക് പ്രായപരിധി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ സെക്‌സ് വർക്കർമാർക്ക് ഹെൽത്ത് ചെക്കപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ക്രിസ്റ്റ്യൻ ഡെമോക്രാറ്റിലെ ചില നേതാക്കളുടെ പിന്തുണയും ഇവർക്ക് ഇക്കാര്യത്തിൽ ലഭിക്കുന്നുണ്ട്.

ഇത്തരം നിയമങ്ങൾ കർശനമാക്കുകയാണെങ്കിൽ നിർബന്ധിച്ച് ലൈംഗികത്തൊഴിലിലേക്ക് പെൺകുട്ടികളെ തള്ളിവിടുന്നത് തടയാൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്. വൻ തോതിൽ ഈസ്റ്റേൺ യൂറോപ്പിൽ നിന്ന് ജർമനിയിലേക്ക് പെൺകുട്ടികളെ വേശ്യാവൃത്തിക്ക് കൊണ്ടുവരുന്ന സംവിധാനത്തിന് ഇതോടെ അറുതിയാകുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP