Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കുള്ള പിഴ കൂടും; അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴയും വർദ്ധിപ്പിച്ചു; പുതുവർഷം മുതൽ ജർമ്മനിയിലെ ഡ്രൈവിങ് നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കുള്ള പിഴ കൂടും; അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴയും വർദ്ധിപ്പിച്ചു; പുതുവർഷം മുതൽ ജർമ്മനിയിലെ ഡ്രൈവിങ് നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ

സ്വന്തം ലേഖകൻ

പുതിയ വർഷം എത്തിയതോടെ പല യൂറോപ്യൻ രാജ്യങ്ങളിലെയും നിയമങ്ങളിൽ കാര്യമായ ഭേദഗതികൾ ആണ വരുത്തിയിരിക്കുന്നത്. ജർമ്മനിയിൽ ഡ്രൈവിങ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് കൂടുതൽ കനത്ത പിഴ ചുമത്തുക, പാർക്കിങ് തെറ്റിക്കുന്നവർക്കുള്ള പിഴ വർദ്ധിപ്പിക്കൽ എന്നിവ. കൂടാതെ സൈക്കിൾ യാത്രക്കാർക്ക് സുരക്ഷയൊരുക്കാനുള്ള പുതിയ നടപടികൾളും പുതുവർഷത്തിൽ കൊണ്ട് വന്നിട്ടുണ്ട്.

നവംബറിൽ പാസാക്കിയ പാർക്കിങ് നിയമലംഘകരുടെ പിഴ ജനുവരി തുടക്കത്തിൽ തന്നെ പ്രാബല്യത്തിൽ കൊണ്ട് വരുകയായിരുന്നു.ആംബുലൻസുകളോക്ക് രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾക്കോ കടന്നു പോകാൻ സൗകര്യം നൽകാത്തവർക്ക് ചുമത്തുന്ന പിഴ 200 യൂറോയിൽ നിന്ന് 320 യൂറോയാക്കിയിട്ടുണ്ട്. കൂടാതെ ഡ്രൈവർക്ക് ഒരു മാസത്തെ ഡ്രൈവിങ് വിലക്കോ ലൈസൻസിൽ രണ്ടു പെനൽറ്റി പോയിന്റോ കൂടി ഇതിനൊപ്പം ലഭിക്കാം.ഫുട്പാത്തുകളിലോ സൈക്കിൾ പാതകളിലോ പാർക്ക് ചെയ്യുന്ന അല്ലെങ്കിൽ വാഹനമോടിക്കുന്നവർക്ക് 100 ഡോളർ വരെ പിഴ ലഭിക്കാം.

3.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്ക് നഗര പ്രദേശങ്ങളിൽ ഏഴു കിലോമീറ്ററിനും 11 കിലോമീറ്ററിനുമിടയിൽ വേഗത്തിൽ മാത്രമായിരിക്കും വലത്തേക്കു തിരിയാനുള്ള അനുമതി.നിയമങ്ങൾ ലംഘിക്കുന്നവർക്ക് 70 ഡോളർ പിഴയും ലൈസൻസിൽ ഒരു പോയിന്റും നൽകും.അപകടത്തിൽ മരിച്ചവരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചാൽ ഇനി പിഴയോ രണ്ടു വർഷം വരെ തടവ് ശിക്ഷയോ ലഭിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP