Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കറൻസി നോട്ടുകളിലൂടെ കൊവിഡ് പകരാൻ അത്ര സാധ്യതയില്ല; അന്താരാഷ്ട്ര യാത്രകൾക്കുള്ള നിരോധനം നീട്ടി ജർമനി; ഉടനെ ആരെയും കൊണ്ടുവരില്ല

കറൻസി നോട്ടുകളിലൂടെ കൊവിഡ് പകരാൻ അത്ര സാധ്യതയില്ല; അന്താരാഷ്ട്ര യാത്രകൾക്കുള്ള നിരോധനം നീട്ടി ജർമനി; ഉടനെ ആരെയും കൊണ്ടുവരില്ല

സ്വന്തം ലേഖകൻ

ഫ്രാങ്ക്ഫർട്ട്: കറൻസി നോട്ടുകളിലൂടെ കൊറോണ വൈറസ് ബാധ പടരാൻ അധിക സാധ്യതയില്ലെന്നു യൂറോപ്യൻ സെൻട്രൽ ബാങ്ക്. മറ്റു പലതരം പ്രതലങ്ങളിലും നോട്ടുകളിലേതിനെക്കാൾ കൂടുതൽ സമയം വൈറസിനു നിലനിൽക്കാൻ സാധിക്കുമെന്നാണു ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. കോട്ടൺ, കടലാസ് തുടങ്ങി മിനുസമില്ലാത്ത വസ്തുക്കളിൽ വൈറസ് തങ്ങിയാലും അതിൽനിന്നു മറ്റൊരു പ്രതലത്തിലേക്കു പകരാനോ പടരാനോ എളുപ്പമല്ലെന്നും പഠനങ്ങൾ വ്യക്തമായിട്ടുണ്ട്.

പ്ലാസ്റ്റിക് പോലെ മിനുസമുള്ള പ്രതലത്തിൽനിന്നാണ് കൂടുതൽ എളുപ്പത്തിൽ മറ്റു പ്രതലങ്ങളിലേക്കോ മനുഷ്യരിലേക്കോ പടരുന്നത്. കോട്ടൺ-ഫൈബർ പേപ്പർ ഉപയോഗിച്ചാണ് യൂറോ നോട്ടുകൾ അച്ചടിക്കുന്നത്. നോട്ടുകളിൽ തങ്ങുന്നതിന്റെ പത്തു മുതൽ നൂറു വരെ മടങ്ങ് സമയം സ്റ്റെയ്ൻലെസ് സ്റ്റീൽ പ്രതലത്തിൽ തങ്ങാൻ വൈറസിനു സാധിക്കുമെന്നാണു പഠനങ്ങളിൽ കാണുന്നത്. അതിനാൽ ഡോർ ഹാൻഡിൽ പോലുള്ളവയ്ക്കാണ് അപകട സാധ്യത കൂടുതൽ.

അതേസമയം, കൊറോണ വൈറസ് വ്യാപിക്കുന്നതു തടയാൻ ജർമൻ സർക്കാർ ജൂൺ പകുതി വരെ അന്താരാഷ്ട്ര യാത്രകൾ വിലക്കി. ജർമനിയിലെ രാജ്യവ്യാപകമായ 'സമ്പർക്ക നിരോധനം' മെയ്‌ മൂന്നുവരെ നീട്ടുകയും ചെയ്തു. ജർമനി കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ 2,40,000 സഞ്ചാരികളെ നാട്ടിലേക്കു തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇനി ഉടനെ ആരെയും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നു സർക്കാർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP