Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഡെന്മാർക്ക്; നിയമലംഘനത്തിന് ലൈസൻസ് റദ്ദാക്കലും വാഹനം കണ്ടുകെട്ടലും ഉറപ്പാക്കികൊണ്ടുള്ള നിയമമാറ്റം പരിഗണനയിൽ

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഡെന്മാർക്ക്; നിയമലംഘനത്തിന് ലൈസൻസ് റദ്ദാക്കലും വാഹനം കണ്ടുകെട്ടലും ഉറപ്പാക്കികൊണ്ടുള്ള നിയമമാറ്റം പരിഗണനയിൽ

സ്വന്തം ലേഖകൻ

ശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ഡെന്മാർക്ക് സർക്കാർ. പുതിയ  നിയമപരിഷ്‌കാരത്തിനുള്ള നിർദ്ദേശം കഴിഞ്ഞദിവസം പ്രഖ്യാപിച്ചതോടെ അശ്രദ്ധമായി വാഹനവുമായി നിരത്തിലിറങ്ങിയാൽ ലൈസൻസ് റദ്ദാക്കലും വാഹനം കണ്ടുകെട്ടലും ഉറപ്പാണെന്ന് വ്യക്തമായി. കാർ ഉടമയാണോ കുറ്റക്കാരൻ എന്ന് പോലും നോക്കാതെ കാർ കണ്ടുകെട്ടുമെന്നുള്ള മുന്നറിയിപ്പാണ് പുതിയ നിയമത്തിൽ ഉള്ളത്.

നിലവിലെ നിയമങ്ങൾ ഇതിനകം തന്നെ അശ്രദ്ധമായ ഡ്രൈവർമാരിൽ നിന്ന് ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാൻ പൊലീസിനെ അധികാരം നല്കുന്നുണ്ടെങ്കിലും കോടതിയിലാണ് നടപ്പിലാക്കുക. എന്നാൽ. പുതിയ നിയമങ്ങൾക്ക് ഇത് നിയമം നടപ്പിലാക്കുന്നതിനുള്ള ഒരു ഓപ്ഷനേക്കാൾ പൊലീസിന് തന്നെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.

അശ്രദ്ധമായ ഡ്രൈവർമാർ ഉപയോഗിക്കുന്ന എല്ലാ കാറുകളും പുതിയ നിയമപ്രകാരം ലേലം ചെയ്യുന്നതിന് മുമ്പ് കണ്ടുകെട്ടപ്പെടും,കാർ ഒരു പാട്ടക്കമ്പനിയുടെയോ മറ്റ് മൂന്നാം കക്ഷിയുടെയോ ഉടമസ്ഥതയിലാണെങ്കിലും ഇത് ബാധകമായിരിക്കും. ഡ്രെവിങ് കുറ്റവാളിയുടെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാൻ പാട്ടക്കമ്പനികൾക്ക് അവകാശമുണ്ടെന്ന് മാത്രം.പുതിയ നിയമങ്ങൾ കാർ ലീസിങ് സ്ഥാപനങ്ങളെ ഉപഭോക്താക്കളുടെ ഓൺലൈൻ ടാക്‌സ് ഡാറ്റ പരിശോധിക്കുന്നതിനും മൂന്നാം കക്ഷികളെ അവരുടെ സാമ്പത്തിക പാട്ടത്തിനെടുക്കുന്നതിൽ നിന്നും തടയുന്നതിനും പ്രാപ്തമാക്കും.

അശ്രദ്ധമായ ഡ്രൈവിങ് എന്നാൽ വേഗത പരിധി കവിയുന്നത് 100 ശതമാനത്തിലധികം; രക്തത്തിലെ മദ്യത്തിന്റെ അളവ് മില്ലിന് രണ്ടിൽ കൂടുതലാണ്, അല്ലെങ്കിൽ ഡ്രൈവിങ് വഴി മറ്റുള്ളവരെ അപകടത്തിലാക്കുന്ന ഇവയെല്ലാം ഉൾപ്പെടുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP