Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണോ വൈറസ് ഭീതി പടർത്തുന്നതോടെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ച് ഡെന്മാർക്കും; രണ്ടാഴ്‌ച്ചത്തേക്ക് കിന്റർഗാർഡനുകൾ അടക്കം അടച്ചിടാൻ തീരുമാനം

കൊറോണോ വൈറസ് ഭീതി പടർത്തുന്നതോടെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ച് ഡെന്മാർക്കും; രണ്ടാഴ്‌ച്ചത്തേക്ക് കിന്റർഗാർഡനുകൾ അടക്കം അടച്ചിടാൻ തീരുമാനം

സ്വന്തം ലേഖകൻ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡെന്മാർക്ക് കിന്റർഗാർഡനുകൾ അടക്കം എല്ലാ സ്‌കൂളുകളെയും സർവകലാശാലകളും അടച്ചുപൂട്ടുകയും പൊതുമേഖലയിലെ എല്ലാ ജീവനക്കാരെയും നിർണായകമല്ലാത്ത ജോലികളുമായി നാട്ടിലേക്ക് അയയ്ക്കാനും തീരുമാനിച്ചു.

ഡെന്മാർക്കിൽ ബുധനാഴ്ച വരെ 514 പേർക്ക് കൊറോണ വൈറസ് ഉണ്ടെന്ന് കണ്ടെത്തി. തിങ്കളാഴ്ച മുതൽ 10 മടങ്ങ് വർധനവാണ് രോഗികളിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്‌ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

നൂറിലധികം ആളുകളുള്ള എല്ലാ ഇവന്റുകളും റദ്ദാക്കണമെന്നും നിർണായക പ്രവർത്തനങ്ങൾ നടത്താത്ത എല്ലാ പൊതുമേഖലാ ജീവനക്കാരെയും ശമ്പളത്തോടുകൂടിയ അവധിയിൽ വീട്ടിലേക്ക് അയയാനും ഗവൺമെന്റ് തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP