Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അശ്രദ്ധമായ ഡ്രൈവിങ് മൂലം സ്വിറ്റ്‌സർലന്റ് റോഡുകളിൽ ദിനം പ്രതി പൊലിയുന്നത് മൂന്ന് ജീവനുകൾ; പരുക്കേല്ക്കുന്നവരുടെ എണ്ണവും അനവധി; പുറത്ത് വന്ന അപകടങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത്

അശ്രദ്ധമായ ഡ്രൈവിങ് മൂലം സ്വിറ്റ്‌സർലന്റ് റോഡുകളിൽ ദിനം പ്രതി പൊലിയുന്നത് മൂന്ന് ജീവനുകൾ; പരുക്കേല്ക്കുന്നവരുടെ എണ്ണവും അനവധി; പുറത്ത് വന്ന അപകടങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത്

സ്വിറ്റ്‌സർലന്റിലെ റോഡുകളിൽ അശ്രദ്ധമായ വാഹനമോടിക്കലിലൂടെ പൊലിയുന്ന ജീവനകളുടെ എണ്ണം നിരവധിയാണ്. മൂന്ന് പേരെങ്കിലും ഇത്തരം അപകടങ്ങളിലൂടെ മരണപ്പെടുന്നുവെന്ന പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്. എസ്‌ഐഎൻയുഎസ് റിപ്പോർട്ട് പ്രകാരം ആക്‌സിഡന്റ് പ്രിവൻഷ്യൻ ബ്യൂറോയുടെ കണക്കനുസരിച്ച് 1111 പേർ മരിക്കുകയും, അല്ലെങ്കിൽ പരുക്കേല്ക്കുകയും ചെയ്തിട്ടുണ്ട്.

ഡ്രൈവിങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം ആണ് ഇതിൽ ഏറ്റവും വില്ലനാകുന്നത്. പരുക്കേല്ക്കുന്നവരിൽ പുരുഷ്‌നമാരാണ് അധികവും. എന്നാൽ അപകടം ഉണ്ടാക്കുന്നതിൽ സ്ത്രീകളും പുരുഷ്‌ന്മാരെ പോലെ തന്നെ മുമ്പന്തിയിലുണ്ടെന്നാണ് റിപ്പോർട്ട്.

2017 ൽ 3654 പേർ ഗുരുതരമായി പരുക്കേല്ക്കുകയും 230 പേര് മരിക്കുകയും ചെയ്തതായാണ് കണക്ക്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നവരിൽ 18 നും 24 നും വയസിനിടയിൽ പ്രായമുള്ളവരാണ് കൂടുതൽ. വേഗതയും മദ്യപിച്ചുള്ള വാഹനമോടിക്കലും പ്രധാന കാരണങ്ങളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP