Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജർമ്മനിയിലെ ഡോക്ടർമാർ ഇന്ന് രാജ്യവ്യാപകമായി സമരത്തിൽ; ശമ്പളവും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും

ജർമ്മനിയിലെ ഡോക്ടർമാർ ഇന്ന് രാജ്യവ്യാപകമായി സമരത്തിൽ; ശമ്പളവും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും

മ്പളവും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജർമ്മനിയിലെ ഡോക്ടർമാർ ഇന്ന് സമരത്തിൽ.രാജ്യവ്യാപകമായി നടക്കുന്ന സമരത്തിൽ രാജ്യത്ത് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും. നിരന്തരമായി യൂണിയനും മാനേജ്മന്റെുമായി നടത്തി വന്ന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ബുധനാഴ്ച പണിമുടക്കാനുള്ള തീരുമാനം.

രാജ്യത്തെ മെഡിക്കൽ സേവനങ്ങൾ ഏറെക്കുറെ പൂർണമായി ഇതുകാരണം സ്തംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമർജൻസി വിഭാഗത്തിലുള്ളവർ മാത്രം പണിമുടക്കില്ല.സമരം ചെയ്യുന്ന ഡോക്ടർമാർ ഫ്രാങ്ക്ഫർട്ടിലെ റോമർബർഗ് സ്‌ക്വയറിൽ പ്രകടനവും നടത്തും.

രാജ്യത്താകെയുള്ള അഞ്ഞൂറോളം ക്‌ളിനിക്കുകളിൽ ജോലി ചെയ്യുന്ന അര ലക്ഷത്തോളം ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന മാർബർഗർ ബണ്ട് എന്ന സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.നിലവിൽ 1942 ആശുപത്രികളാണ് രാജ്യത്തുള്ളത്.

മൂന്നു വട്ടം ചർച്ച നടത്തിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിൽ സമരം മാത്രമാണ് മാർഗമെന്ന് യൂണിയൻ പ്രഖ്യാപിക്കുകയായിരുന്നു. എമർജൻസി വിഭാഗത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്ന് യൂണിയൻ വക്താവ് അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP