Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എബോള ഒടുവിൽ ബ്രിട്ടനിലും എത്തി; രോഗം ബാധിച്ച ബ്രിട്ടീഷ് ഡോക്ടറെ പ്രത്യേക വിമാനത്തിൽ ലണ്ടനിൽ എത്തിക്കും; അതീവ സുരക്ഷയിൽ ചികിത്സ

എബോള ഒടുവിൽ ബ്രിട്ടനിലും എത്തി; രോഗം ബാധിച്ച ബ്രിട്ടീഷ് ഡോക്ടറെ പ്രത്യേക വിമാനത്തിൽ ലണ്ടനിൽ എത്തിക്കും; അതീവ സുരക്ഷയിൽ ചികിത്സ

ശ്ചിമ ആഫ്രിക്കയിലെ പകർച്ചവ്യാധിയായ എബോള വൈറസ് ബാധയേറ്റ സന്നദ്ധ പ്രവർത്തകനായ ബ്രിട്ടീഷ് ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലെത്തിക്കും. ഈ മാരക രോഗം പിടിപെടുന്ന ആദ്യ ബ്രിട്ടീഷുകരാനായ ഇദ്ദേഹത്തെ സീറ ലിയോണിൽ നിന്നും സൈനിക വിമാനത്തിലാണ് ഇവിടെ എത്തിക്കുക. രോഗബാധയേറ്റയാളെ തിരിച്ചെത്തിക്കുന്നതിൽ ഭീഷണിയില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുൾപ്പെട്ട ഉന്നത തല യോഗം തീരുമാനിച്ചതോടെയാണ് ഇദ്ദേഹത്തെ കൊണ്ടു വരാൻ വഴിയൊരുങ്ങിയത്. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളോടെ സൈനിക വിമാനം തയാറാക്കി.

രോഗ ബാധയേറ്റയാളുടെ കൂടുതൽ വിവരങ്ങൽ പുറത്തു വിട്ടിട്ടില്ല. അതേസമയം എബോള പകർച്ചവ്യാധി തടയുന്നതിന് സജീവമായി രംഗത്തുള്ള ഒരു ഡോക്ടറാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെസ്റ്റ് ലണ്ടനിലെ സൈനിക വിമാനത്താവളത്തിലെത്തിച്ച ശേഷം ലണ്ടൻ ആംബുലൻസ് സർവീസ് ഇദ്ദേഹത്തെ നോർത്ത് ലണ്ടനിലെ ഹാംസ്റ്റഡ് ഹീത്തിലുള്ള റോയൽ ഫ്രീ ഹോസ്പിറ്റലിൽ എത്തിക്കും. എബോള രോഗിയെ ചികിത്സിക്കാൻ സംവിധാനങ്ങളുള്ള ഏക ആശുപത്രിയാണിത്. വൈറസിനെ നിർവീര്യമാക്കാനും ഇവിടെ സംവിധാനമുണ്ട്.

സീറ ലിയോണിൽ ആശുപത്രികളിലെ സംവിധാനങ്ങൾ മോശമായതിനാൽ അവിടെ തന്നെ തുടരുകയാണെങ്കിൽ ഇദ്ദേഹം മരിക്കുമെന്ന് ഏതാണ്ടുറപ്പാണെന്ന് വിദഗ്ധർ പറയുന്നു. ലൈബീരിയയിൽ വച്ച് എബോള ബാധയേറ്റ രണ്ട് അമേരിക്കൻ സന്നദ്ധ പ്രവർത്തകരെ തിരിച്ചു യു എസിലേക്കു കൊണ്ടു പോയി ചികിത്സിക്കുകയും അവർ രോഗമുക്തരാകുകയും ചെയ്തിരുന്നു. രോഗ ബാധയേറ്റയാളെ തിരിച്ചു കൊണ്ടു വരുന്നതിൽ പൊതുജനങ്ങൾക്ക് ഭയപ്പെടാനൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ വ്യക്തമാക്കിയിരുന്നു. സാഹചര്യത്തെ നേരിടാൻ സർവ സന്നാഹങ്ങളുമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എബോള വായുവിലൂടെ ഒരിക്കലും പകരില്ല. രോഗബാധയേറ്റയാളുടെ രക്തം, വിയർപ്പ് തുടങ്ങിയ ശരീര വിസർജ്യങ്ങളിലൂടെയാണ് രോഗം പടരുക. രോഗബാധയേറ്റയാളുമായി അടുത്തിടപഴകുന്നവർക്കേ വൈറസ് ബാധയേൽക്കാൽ ചെറിയ സാധ്യത പോലുമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് ഇതുവരെ ഉണ്ടായ ഏറ്റവും വലിയ എബോള പകർച്ചവ്യാധിയാണ് സീറ ലിയോൺ, ലൈബിരീയ, ഗിനിയ എന്നീ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലുടനീളം ഉണ്ടായിരിക്കുന്നത്. ഇതുവരെ 2615 പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇതുവരെ മരിച്ചവരുടെ എണ്ണം 1427 ആണ്. ഇവിടങ്ങളിൽ ഡസൻ കണക്കിന് ബ്രിട്ടീഷ് സന്നദ്ധ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. ഇവർ എല്ലാ സുരക്ഷാ മുൻകരുതലുകളോടെയുമാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP