Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ ജർമനിയോട് എംപ്ലോയ്‌മെന്റ് കമ്മീഷണർ; ജർമനിയിലെ വേതന വ്യവസ്ഥയോട് യൂറോപ്യൻ യൂണിയന് കടുത്ത എതിർപ്പ്

തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ ജർമനിയോട് എംപ്ലോയ്‌മെന്റ് കമ്മീഷണർ; ജർമനിയിലെ വേതന വ്യവസ്ഥയോട് യൂറോപ്യൻ യൂണിയന് കടുത്ത എതിർപ്പ്


ബർലിൻ: അയൽരാജ്യങ്ങൾക്ക് സാമ്പത്തിക മാന്ദ്യത്തിൽ നിന്നു രക്ഷപ്പെടാൻ ജർമനി തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ തയ്യാറാകണമെന്ന് യൂറോപ്യൻ യൂണിയൻ എംപ്ലോയ്‌മെന്റ് കമ്മീഷണർ ലാസ്ലോ ആൻഡർ. കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് അതിൽ നിന്നു രക്ഷപ്പെടാൻ ജർമനി മുൻകൈയെടുക്കണമെന്നും ഇവിടെ തൊഴിലാളികളുടെ വേതനം നിലവിലുള്ളതിനെക്കാൾ വർധിപ്പിച്ചു നൽകണമെന്നുമാണ് എംപ്ലോയ്‌മെന്റ് കമ്മീഷണർ വ്യക്തമാക്കിയിരിക്കുന്നത്.

ജർമനിയിലെ വ്യവസായ മേഖലയിലെ ഉത്പാദനത്തേക്കാളും ഏറെ പിന്നിലാണ് ഇവിടത്തെ വേതന വർധന. ഒരു ദശാബ്ദത്തിലേറെയായി ജർമനിയിൽ ഇതാണ് സ്ഥിതി. തൊഴിലാളികളുടെ വേതന കാര്യത്തിൽ രാജ്യത്തിന്റെ കടുംപിടുത്തം ഉപേക്ഷിക്കണമെന്നും ജർമനിയുടെ ഈ നയം യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളേയും ബാധിക്കുന്നുണ്ടെന്നും ആൻഡർ ചൂണ്ടിക്കാട്ടി. ഉത്പാദന ക്ഷമതയോടൊപ്പം തന്നെ വേതനത്തിലും വർധനയുണ്ടായാലേ കാര്യമുള്ളൂ. രാജ്യം വർഷങ്ങളായി സാമ്പത്തിക മാന്ദ്യത്തിൽ പെട്ട് ബുദ്ധിമുട്ടാൻ ഇതും ഒരു കാരണമായി ആൻഡർ പറഞ്ഞു.

ഫ്രാൻസിലും ഇതു തന്നെയാണ് അവസ്ഥ. യൂറോപ്യൻ യൂണിയനിലെ രണ്ട് പ്രധാന ശക്തമായ സമ്പദ് ഘടനയ്ക്ക് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പൂർണമായും രക്ഷപ്പെടാൻ സാധിക്കാത്തത് ഇതുമൂലമാണെന്ന് എംപ്ലോയ്‌മെന്റ് കമ്മീഷണർ വ്യക്തമാക്കി. ഇതേ അഭിപ്രായം തന്നെയാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലൻഡേയും പ്രകടിപ്പിച്ചത്. സാമ്പത്തിക മാന്ദ്യത്തിൽ പെട്ട് ഞെരുങ്ങുന്ന യൂറോ സോണിനെ പിന്താങ്ങാൻ ജർമനിക്കേ സാധിക്കുകയുള്ളൂവെന്നും അത് തൊഴിലാളികളുടെ വേതനം വർധിപ്പിക്കുന്നതിലൂടെ മാത്രമേ നേടുകയുള്ളൂവെന്നുമാണ് പ്രസിഡന്റ് വ്യക്തമാക്കിയത്.

ജർമനി അതിന്റെ അയൽ യൂറോപ്യൻ രാജ്യങ്ങളെ കടക്കെണിയിൽ നിന്നു രക്ഷപ്പെടുത്താൻ വേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും അതിന് ജർമനി പൊതുചെലവുകൾ വർധിപ്പിക്കുകയാണ് വേണ്ടതെന്നും ആൻഡർ പറയുന്നു. അടുത്തകാലം വരെ ജർമനിയിൽ വേതനസമ്പ്രദായം ചൂടുപിടിച്ച വിഷയമായിരുന്നു. അടുത്തയിടെയാണ് ആദ്യമായി ജർമനിയിൽ മിനിമം വേജ് സമ്പ്രദായം നടപ്പിലാക്കിയത്. അടുത്ത ജനുവരി മുതലാണ മിനിമം വേജ് സമ്പ്രദായം പ്രാബല്യത്തിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP