Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ റോഡിലെയും വേഗ പരിധിക്കനുസരിച്ച് കാറിന്റെ വേഗം സ്വയം നിയന്ത്രിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരാൻ യൂറോപ്പ്; 2022 മുതൽ വാഹനങ്ങളിൽ വേഗനിയന്ത്രണ സംവിധാനം പ്രാബല്യത്തിൽ

ഓരോ റോഡിലെയും വേഗ പരിധിക്കനുസരിച്ച് കാറിന്റെ വേഗം സ്വയം നിയന്ത്രിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരാൻ യൂറോപ്പ്; 2022 മുതൽ വാഹനങ്ങളിൽ വേഗനിയന്ത്രണ സംവിധാനം പ്രാബല്യത്തിൽ

യൂറോപ്പിലെ റോഡുകളിൽ വാഹനങ്ങൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സംവിധാനം നടപ്പിലാക്കാൻ തീരുമാനം.സുരക്ഷയുടെ ഭാഗമായി 2022 മുതൽ സ്പീഡ് ലിമിറ്ററുകൾ വാഹനങ്ങൾക്ക് നിർബന്ധമാക്കാൻ ആണ് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത്.

ഓരോ റോഡിലെയും വേഗ പരിധിക്കനുസരിച്ച് കാറിന്റെ വേഗം സ്വംയം നിയന്ത്രിക്കപ്പെടുന്ന സംവിധാനം 2022 മുതൽ നിർബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയതായി പുറത്തിറക്കുന്ന എല്ലാ കാറുകളിലും ഇതിനുള്ള സാങ്കേതികവിദ്യ ഉണ്്ടാവണമെന്ന് നിർദ്ദേശം നൽകിക്കഴിഞ്ഞു.

യൂറോപ്പിലെ വാഹനങ്ങളിൽ ഇന്റലിജൻസ് സ്പീഡ് അസിസ്‌ററൻസ് (ഐഎസ്എ), അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംങ്, ലെയ്ൻ കീപ്പിംങ് ടെക്‌നോളി (ഓട്ടോ ബോഡി ടെക്‌നോളജി) എന്നിവ ഘടിപ്പിച്ച് വേഗനിയന്ത്രണം സാധ്യമാക്കണമെന്നാണ് യൂറോപ്യൻ കമ്മിഷന്റെ നിർദ്ദേശം.
ട്രാഫിക് സൈൻ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ക്യാമറയും ജിപിഎസും ഉപയോഗിച്ചായിരിക്കും കാറുകളുടെ വേഗം നിയന്ത്രിക്കുക.

ഇന്റലിജൻസ് സ്പീഡ് അസിസ്‌ററൻസ് സംവിധാനത്തിൽ ഡിജിറ്റൽ മാപ്പും ജിപിഎസും വഴി വാഹനങ്ങൾക്ക് ഓരോ റോഡിലും അനുവദിനീയമായ സ്പീഡും എത്രയെന്ന് സന്ദേശം വഴി ലഭിച്ചാണ് വേഗത നിയന്ത്രിച്ച് വാഹനം ഓടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP